മൌലാന ആസാദ്‌ സ്കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിക്കുന്നു
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൌലാന ആസാദ്‌ എഡുക്കേഷനല്‍ ഫൌണ്ടേഷന് നല്‍കുന്ന സ്കോളര്‍ഷിപ്പിനു സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. 55 % മാര്‍ക്കോടെ പത്താം തരാം വിജയിച്ചു അംഗീകൃത പ്ലസ്‌ വണ്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക്‌ അപേക്ഷിക്കാം. രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ൧൨൦൦൦ രൂപയാണ് ആകെ സ്കോളര്‍ഷിപ്പ് തുക. പ്ലസ്‌ വണ്‍, പ്ലസ്ടു എന്നീ വര്‍ഷങ്ങളില്‍ ആറായിരം രൂപ വീതം ലഭിക്കും താല്പര്യമുള്ളവര്‍ക്ക് http://maef.nic.in/ എന്ന വിലാസത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ശേഷം വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പത്തു മാര്‍ക്ക്‌ലിസ്റ്റ്‌ കോപ്പി എന്നിവ ഫോട്ടോ ഒട്ടിച്ചു പഠിക്കുന്ന വിദ്യാലയത്തിലെ പ്രിന്‍സിപ്പാലിന്റെ അറ്റസ്റ്റേഷനോട് കൂടെ അയക്കേണ്ടതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter