ക്രിപ്റ്റോ കറൻസി വിനിമയം സാധുവല്ലെന്ന് ആഗോള പണ്ഡിത സഭ
- Web desk
- Oct 12, 2022 - 18:18
- Updated: Oct 13, 2022 - 20:29
ബിറ്റ്‌കോയിന്‍ അടക്കമുള്ള അനൌദ്യോഗിക ക്രിപ്റ്റോ കറൻസികളെ നാണയങ്ങളായി പരിഗണിക്കാനാവില്ലെന്ന് ആഗോള മുസ്ലിം പണ്ഡിതസഭ. ഇത്തരം നാണയങ്ങള്‍ നിലവിലെ അവസ്ഥയില്‍ ഇസ്‍ലാമിക കര്‍മ്മശാസ്ത്രപ്രകാരം നാണയങ്ങളുടെ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നും അവയെ നാണയങ്ങളായോ പ്രയോജനകരമായ ആസ്തിയായോ ഗണിക്കാനാവില്ലെന്നും സഭക്ക് കീഴിലുള്ള ഫത്വ കമ്മിറ്റി ഫത്‍വ നൽകി. താഴെ പറയുന്ന കാരണങ്ങള്‍ പരിഗണിച്ചാണ് ഇത്തരം ഒരു ഫത്‍വ സഭ പുറപ്പെടുവിച്ചത്.
1. കർമ്മശാസ്ത്ര പണ്ഡിതരുരും സാമ്പത്തിക വിദഗ്ധരും മുന്നോട്ട് വെക്കുന്ന കറൻസിയുടെ വ്യവസ്ഥകൾ ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികൾ പാലിക്കുന്നില്ല2. കൈമാറ്റ മാധ്യമം, മൂല്യത്തിന്റെ ഏകകം, ധന ശേഖരം, കട ബാധ്യത മാനദണ്ഡം തുടങ്ങിയ നാണയങ്ങ ധർമ്മങ്ങൾ ക്രിപ്റ്റോ കറൻസി നിർവഹിക്കുന്നില്ല.
3. ക്രിപ്‌റ്റോകറൻസികളെ ചരക്കുകളായും പരിഗണിക്കാവുന്നതല്ല. കാരണം, സ്വന്തമായ ഉപയോഗം എന്നതിനേക്കാളേറെ കൈമാറ്റം ചെയ്യുക എന്നതാണ് പ്രധാനമായും അത് കൊണ്ട് ലക്ഷീകരിക്കുന്നത്. അത് കൊണ്ടുതന്നെ അതിനെ സ്വയം മൂല്യമുള്ള ഒരു ആസ്തിയായി അംഗീകരിക്കപ്പെടാനും കഴിയില്ല.
4. ക്രിപ്റ്റോകറൻസികൾ മറ്റേതെങ്കിലും ആസ്തിയെ പ്രതിനിധീകരിക്കുന്നില്ല. സർക്കാറുകളോ സെന്ട്രൽ ബാങ്കുകളോ അവയുടെ മൂല്യം ഉറപ്പുതരുന്നുമില്ല.
5. ക്രിപ്റ്റോ കറൻസികളിലെ ഇടപാടുകളും വിനിമയവും സമൂഹത്തിന് കാര്യമായ നേട്ടങ്ങള്‍ നൽകുന്നില്ല.
6. വിനിമയത്തിനായി അത് ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ, കള്ളപ്പണം വെളുപ്പിക്കുന്നത് അടക്കമുള്ള, വ്യക്തികൾക്കും സമൂഹത്തിനും ഭരണകൂടത്തിനും ഗുരുതരമായ ദോഷങ്ങൾക്ക് ഇടയാക്കുന്നു.
ഇക്കാരണങ്ങളാൽ, ഭരണകൂടങ്ങളുടെ അംഗീകാരമില്ലാത്ത ക്രിപ്റ്റോ കറൻസികള്‍ മൈൻ ചെയ്യുന്നതും അവ വിനിമയം നടത്തുന്നതും അനുവദനീയമല്ലെന്ന് സഭ വ്യക്തമാക്കി. രാജ്യങ്ങൾ പുറത്തിറക്കുന്നതോ സെന്ട്രൽ ബാങ്കുകൾ മൂല്യം ഉറപ്പുതരുന്നതോ ആയ ഡിജിറ്റൽ കറൻസികൾക്ക് ഈ ഫത്വ ബാധകമല്ലെന്നും അവ ഉപയോഗിക്കാമെന്നും ഫത് വ പറയുന്നു. ഭാവിയിൽ ഇത്തരം കറൻസികൾ നാണയങ്ങളുടെ പൊതുവായ ധർമ്മങ്ങൾ നിർവഹിക്കുന്ന അവസ്ഥ ഉണ്ടാകുന്ന പക്ഷം അപ്പോൾ അവ വിനിമയത്തിന് ഉപയോഗിക്കാവുന്നതാണെന്നും ഫത് വ വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment