സ്വവര്‍ഗരതി: ഇസ്‌ലാം എന്തു പറയുന്നു?

ഭരണഘടനയുടെ 377 വകുപ്പ് ഭാഗികമായി റദ്ദ് ചെയ്ത് ഉഭയകക്ഷിയുടെ സമ്മതപ്രകാരം സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ വിവാഹവും  അനുവദനീയമാക്കി യിരിക്കുകയാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി. സ്വവര്‍ഗരതി പോലുള്ള പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍  വര്‍ദ്ധിച്ചു വരുന്ന ആധുനിക സാഹചര്യത്തില്‍ ഈ വിധി ഏറെ അപകടകരമാണ്.

പാശ്ചാത്യലോകത്തെ ഉളുപ്പില്ലാത്ത സംസ്‌കാരങ്ങള്‍ ഭാരതീയര്‍ പോലും കടമെടുക്കുന്നത് ഖേദകരം തന്നെ. സ്വവര്‍ഗരതി പോലുള്ള നീചപ്രവര്‍ത്തനങ്ങള്‍ മാനസികാരോഗ്യ തകര്‍ച്ചക്കും സാമൂഹിക തകര്‍ച്ചക്കും കാരണമാകുമെന്നതില്‍ വൈദ്യശാസ്ത്രത്തിന് പോലും സന്ദേഹമില്ല. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇന്നതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ പടര്‍ന്നു പന്തലിക്കാന്‍ ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ വഴിവെക്കുമെന്ന കാര്യം വിസ്മരിച്ചുകൂടാ. 

ചരിത്രത്തിന്റെ ഇന്നലകളില്‍ സ്വവര്‍ഗ്ഗരതിയുമായി ജീവിതം മുന്നോട്ടുകൊണ്ടുപോയ സമുദായങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരൊക്കെ ദൈവിക ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. ലൂത്ത് നബി (അ)ന്റെ ജനതയായ സദൂം ഗോത്രക്കാര്‍ ഇത്തരം നീച പ്രവര്‍ത്തനങ്ങളുമായി കാലം കഴിച്ചുകൂട്ടിയവരായിരുന്നു. 

സ്ത്രീകള്‍ക്കു പകരം തങ്ങളുടെ ലൈംഗിക  ആവശ്യങ്ങള്‍ക്കുവേണ്ടി പുരുഷന്മാരെ ഉപയോഗിക്കാന്‍ തുടങ്ങിയ ആ ജനതയ്ക്ക് പ്രവാചകന്‍ ലൂത്ത് (അ) കാര്യമായ ഉപദേശങ്ങള്‍ നല്‍കിയെങ്കിലും ബധിരത ബാധിച്ച അവരുടെ കര്‍ണപുടങ്ങള്‍ക്ക് ആ ഉപദേശങ്ങള്‍ ചെവികൊള്ളാനായില്ല.

ഒടുവില്‍ ഒരു ഇടിത്തീപോലെ ദൈവിക ശിക്ഷ അവരുടെമേല്‍ പെയ്തിറങ്ങി. അവര്‍ താമസിച്ചിരുന്ന പ്രദേശം ഒന്നടങ്കം അല്ലാഹു കീഴ്‌മേല്‍ മറിച്ചു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നാം ആ പ്രദേശത്തിന്റെ മുകള്‍ഭാഗം താഴ്ഭാഗമാക്കി  മാറ്റി(ഹൂദ്: 82). 

അവരെ കീഴ്‌മേല്‍ മറിച്ച ആ പ്രദേശമാണിന്ന് ചാവുകടല്‍ എന്നറിയപ്പെടുന്നത്. സ്വവര്‍ഗ്ഗരതിക്കാര്‍ക്കുള്ള മുന്നറിയിപ്പ് എന്നോണം ചാവുകടല്‍ ഇന്നും ഒരു മൂകസാക്ഷിയായി നിലനില്‍ക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യം.

സ്വവര്‍ഗരതിയെ സംബന്ധിച്ച് ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്.

നബി തങ്ങള്‍ പറയുന്നു: ഞാന്‍ എന്റെ ഉമ്മത്തില്‍ നിന്ന് ഏറ്റവും ഭയപ്പെടുന്ന പ്രവര്‍ത്തി ലൂത്ത് നബിയുടെ ജനതയുടെ പ്രവര്‍ത്തനമാണ് (തുര്‍മുദി).

മറ്റൊരിടത്ത് നബിതങ്ങള്‍ പറയുന്നു: സ്വവര്‍ഗരതിക്കാരനെ അല്ലാഹു ശപിച്ചിരിക്കുന്നു. സ്വവര്‍ഗരതിക്കാരനെ അല്ലാഹു ശപിച്ചിരിക്കുന്നു. സ്വവര്‍ഗരതിക്കാരനെ അല്ലാഹു ശപിച്ചിരിക്കുന്നു (നസാഈ).  

പ്രവാചകര്‍ ( സ്വ) മൂന്നുപ്രാവശ്യമാണീ വാക്കുകള്‍  ഉരുവിട്ടത്. അതില്‍നിന്ന് തന്നെ സ്വവര്‍ഗരതിയുടെ ഭയാനകത നമുക്ക് മനസ്സിലാക്കാം. 

നബി തങ്ങള്‍ പറയുന്നു: ആണിന്റെയോ പെണ്ണിന്റെയോ പിന്‍ദ്വാരത്തിലൂടെ ഇണചേര്‍ന്നവനെ അള്ളാഹു കടാക്ഷിക്കുകയില്ല. (നസാഈ, തുര്‍മുദി ).

നബി തങ്ങള്‍ പറഞ്ഞു: അള്ളാഹു ശഹാദത്ത് സ്വീകരിക്കാത്ത മൂന്നുപേരുണ്ട്. ഒന്ന്, സ്വവര്‍ഗരതിക്കാരന്‍. സ്വവര്‍ഗരതിക്ക് ഇരയാക്കപ്പെട്ടവന്‍. രണ്ട്, സ്വവര്‍ഗ്ഗരതിക്കാരി. സ്വവര്‍ഗരതിക്ക്ഇരയാക്കപ്പെട്ടവള്‍. മൂന്ന്, അനീതി ക്കാരനായ ഭരണാധികാരി ( ത്വബറാനി).

സ്വവര്‍ഗ്ഗഭോഗത്തെ നിരോധിക്കുന്നതും അതിന്റെ ശിക്ഷകളെ വിവരിക്കുന്നതുമായ നിരവധി ഹദീസുകള്‍ നമുക്ക് കാണാനാകും. സ്വവര്‍ഗ്ഗഭോഗിക്ക് ഖബറിലും പരലോകത്തും ശക്തമായ ശിക്ഷയുണ്ടാകുമെത്ര!

ഗുദമൈഥുനക്കാരന്‍ തൗബ ചെയ്യാതെ മരിച്ചാല്‍ അവനെ കോലം മറിക്കപ്പെടുമെന്ന് ഇബ്‌നു അബ്ബാസ്(റ)  പറഞ്ഞിട്ടുണ്ട്. എത്രഭയാനകമായ അവസ്ഥയാണിത്.

 സ്വവര്‍ഗ്ഗരതിയിലേക്ക് നയിക്കുന്ന കവാടങ്ങള്‍ എല്ലാംതന്നെ വിശുദ്ധ ഇസ്ലാം കൊട്ടിയടച്ചിട്ടുണ്ട്.  

രണ്ടു സ്ത്രീകളോ രണ്ടു പുരുഷന്മാരോ നഗ്‌നരായി ഒരു വസ്ത്രത്തില്‍ കിടക്കുന്നത് ഹറാമാണ്. അവര്‍ പരസ്പരം തൊട്ടിട്ടില്ലെങ്കിലും അവരിരുവരും വിദൂരത്താണെങ്കിലും ഹറാം തന്നെ (ഫത്തഹുല്‍ മുഈന്‍: 241).

മീശ മുളക്കാത്തആണ്‍കുട്ടികള്‍ക്ക് ഹസ്തദാനം നല്‍കല്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുമെന്നതിനാല്‍ വിശുദ്ധ ഇസ്ലാം അതും സൂക്ഷിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഫത്തഹുല്‍ മുഈന്‍ പറയുന്നു: വികാരത്തോടെ നോക്കുന്നതു പോലെ തന്നെ മീശ മുളക്കാത്ത കുട്ടിയെ ഹസ്തദാനം ചെയ്യലും ഹറാമാണ്. (ഫത്ഹുല്‍ മുഈന്‍: 241) യാത്ര കഴിഞ്ഞു വന്നാല്‍ പോലും ഹറാമാണ്. (ഇര്‍ഷാദുല്‍ ഇബാദ് :165) 

നോക്കൂ. എത്ര കര്‍ശനമായാണ് വിശുദ്ധ ഇസ്ലാം ഈ പ്രവണത എതിര്‍ക്കുന്നത്. സ്വവര്‍ഗരതിക്കാര്‍ മൂന്ന് വിഭാഗക്കാര്‍ ഉണ്ടെന്നാണ് പണ്ഡിതപക്ഷം. ഒന്ന്, നോക്കി നില്‍ക്കുന്നവര്‍. രണ്ട്, ഹസ്തദാനം ചെയ്യുന്നവര്‍. മൂന്ന്, മ്ലേഛമായ ആ പ്രവൃത്തി ചെയ്യുന്നവര്‍ (ഇര്‍ഷാദുല്‍ ഇബാദ്) 

 ചുരുക്കത്തില്‍ വിശുദ്ധ ഇസ്ലാം സ്വവര്‍ഗരതിയും അതിലേക്ക് പ്രവേശിക്കാനുള്ള കവാടങ്ങളും ശക്തമായി കൊട്ടിയടച്ചിട്ടുണ്ട്. ലോകത്തെ ഭൗതിക കോ

ടതികള്‍ അതിനെ അനുവദനീയമാക്കിയാലും മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഏതൊരാളെയും സംബന്ധിച്ചിടത്തോളം വര്‍ജ്യവും നിന്ദ്യവുമാണത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter