ദേശീയരക്തദാന ദിനത്തിലെ ഇസ്‌ലാമിക ചിന്തകള്‍

നമ്മുടെ രാജ്യത്ത് ഒക്ടോബര്‍ ഒന്നാണ് ദേശീയ രക്തദാന ദിനമായി ആചരിക്കുന്നത്. 1975 മുതൽ ഇന്ത്യന്‍ സൊസൈററി ഓഫ് ബ്ലഡ് ട്രാന്‍സ്ഫൂഷന്‍ ആന്‍ഡ് ഇമ്യൂനഹമെതോലളജി എന്ന വിഭാഗമാണ് ആദ്യമായി ഒക്ടോബര്‍ ഒന്ന് രക്തദാന ദിനമായി ആചരിച്ചു തുടങ്ങിയത്.സ്വയം സന്നദ്ധ രക്തദാന ദിനമായാണ് ആചരിക്കുന്നത്.

1971 ഒക്ടോബര്‍ 22 ന് സ്വരൂപ് കൃഷ്ണന്റെയും ഡോക്ടര്‍ ജെ.ജി ജോളിയുടെയും നേതൃത്വത്തിലാണ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്‍സ്ഫൂഷന്‍ ആന്‍ഡ് ഇമ്യൂനോഹിമതോളജി സ്ഥാപിതമാവുന്നത്.
സ്വയം സന്നദ്ധ രക്തദാനത്തിന് രാജ്യത്തെ ജനങ്ങളെ ബോധവത്കരിക്കുക, അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി കൊടുക്കുക,അത്യാവശ്യ സാഹചര്യമോ മറ്റോ മുന്‍കൂട്ടി ബ്ലഡ്ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കുക,ആരോഗ്യ സംരക്ഷണത്തിന് രക്തം സൂക്ഷിക്കുകയും ആവശ്യക്കാര്‍ക്ക് അത് നല്‍കുകയും ചെയ്യുക, രക്തദാനത്തിലൂടെ മറ്റൊരാളുടെ ജീവനെ സഹായിക്കുക തുടങ്ങിയവയക്കൊയായിരുന്നു സംഘടനയുടെ ലക്ഷ്യങ്ങളും താത്പര്യങ്ങളും.
ജൂണ്‍ 14 നാണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. ചിലരാജ്യങ്ങള്‍ മറ്റു ചില ദിനങ്ങളെയാണ് രക്തദാന ദിനമായി ആചരിക്കുവാന്‍ തെരഞ്ഞെടുത്തിട്ടുള്ളത്. രക്തം ആവശ്യമുള്ളവരെ സഹായിക്കാനും അവരോട് ചേര്‍ന്ന് നില്‍ക്കാനും ഇന്ന് ഒരുപാട് സംഘങ്ങളും വിഭാഗങ്ങളുമുണ്ട്.അവര്‍ നേരത്തെ ബ്ലഡ് ബാങ്കുകള്‍ സൂക്ഷിക്കുകയും ആവശ്യമുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.

വിശുദ്ധ ഇസ്‌ലാമിനെ സംബന്ധിച്ചെടുത്തോളം മറ്റൊരാളെ സഹായിക്കുക ഏറെ പുണ്യമുള്ള കാര്യമാണ്, പക്ഷെ അത് നാഥന്‍ അനുവദനീയമാക്കിയ രീതിയിലൂടെയാവണമെന്ന് മാത്രം. തന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഭക്ഷിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന നബി വചനം നല്‍കുന്ന സന്ദേശം തന്നെ അപരനെ സഹായിക്കുന്നതില്‍ ഇസ്‌ലാം നല്‍കിയിട്ടുള്ള പുണ്യത്തെ കുറിച്ചാണ്. ഇസ്‌ലാം മതത്തില്‍ അല്ലാഹു അനുവദിച്ച കാര്യങ്ങള്‍ ചെയ്യുകയും നിഷിദ്ധമാക്കിയ കാര്യങ്ങള്‍ വെടിയുകയും ചെയ്യുക എന്നതാണ്. ശുദ്ധിയെ വളരെ പ്രോത്സാഹിപ്പിക്കുന്ന  രക്തത്തെ നജസിന്റെ ഗണത്തിലായിട്ടാണ് പെടുത്തിയിരിക്കുന്നത്. എന്നിട്ടും അത്യാവശ്യ ഘട്ടത്തില്‍ ഡോക്ടറുടെയും മറ്റോ നിര്‍ദേശം വഴി നമുക്ക് മറ്റൊരാളെ സഹായിക്കാന്‍ രക്തം കൈമാറാമെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.്.രക്ത ദാനത്തെ ഇസ്‌ലാം എതിര്‍ക്കുന്നില്ല, പക്ഷെ വില്‍ക്കുന്നതിനെയാണ് ഇസ്‌ലാം എതിര്‍ക്കുന്നത്. നജസ് വില്‍ക്കല്‍ ഇസ്‌ലാമില്‍ നിഷിദ്ധമാണ് എന്നതാണ് കാരണം.  
രക്തം ശരീരത്തില്‍ നിന്ന് പുറത്തുവന്നാല്‍ നജസിന്റെ വിധിയാണ് കല്‍പിക്കപ്പെടുന്നത്. രോഗശമനത്തിനുള്ള മരുന്നായി മറ്റൊരു മരുന്നുമായി കലര്‍ത്തിയാല്‍ അവ്യക്തമാകുന്ന (നശിക്കുന്ന) രക്തം മറ്റു നജസുകളെ പോലെത്തന്നെ അനുവദനീയമാണ്. അത് ഉപകാരപ്രദമാണെന്ന് ഉറപ്പാകുകയോ നീതിമാനായ ഡോക്ടര്‍ അറിയിക്കുകയോ വേണമെന്ന് കര്‍മശാസ്ത്രത്തിലെ അവലംബ ഗ്രന്ഥമായ തുഹ്ഫയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രക്തം കുടിക്കാന്‍ നിര്‍ബന്ധിതനായാല്‍ അങ്ങനെ ചെയ്യല്‍ അനുവദനീയമാണെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ശര്‍ഹുല്‍ മുഹദ്ദബിലും വ്യക്തമാക്കിയിട്ടുണ്ട്
നിര്‍ബന്ധാവസ്ഥയില്‍ രോഗശമനത്തിന്നു വേണ്ടി രക്തം കൈമാറുന്നതും ഉപയോഗിക്കുന്നതും ഇസ്‌ലാം അനുവദനീയമാക്കുന്നുണ്ട് . പില്‍കാല ഉപയോഗത്തിനുവേണ്ടി രക്തം സൂക്ഷിച്ചു വെക്കുന്ന രക്ത ബാങ്കുകളിലെ രീതിയെ കുറിച്ചും അനുമതി നല്‍കുകയാണ് ഇസ്‌ലാം ചെയ്യുന്നതെന്നും കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter