ടുണീഷ്യയില്‍ റാഷിദ്ഗനൂഷിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് 100 ഓളം അറബ് പ്രമുഖരുടെ കത്ത്
ടുണീഷ്യയിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാവായ റാഷിദ് ഗനൂഷിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണാധികാരികള്‍ക്ക് 100 ഓളം അറബ് പ്രമുഖകര്‍ ഒപ്പിട്ട കത്ത്. അറസ്റ്റ് 100 ദിവസം പൂര്‍ത്തിയാകവെയാണ് ആവശ്യം. അറബ് മുസ്‌ലിം ലോകത്ത് സ്വാധീനമുള്ള 100 ഓളം പേരാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്. റാഷിദ് ഗനൂഷിയെയും ടുണീഷ്യയിലെ മറ്റു രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്നാണ് കത്തിലെ ഉള്ളടക്കം.
ടുണിഷ്യന്‍ അധികാരികള്‍ക്കുള്ള തുറന്ന കത്തില്‍ ഒപ്പിട്ടവര്‍ പറയുന്നതനുസരിച്ച് ഒരു ഡസനിലധികം പ്രതിപക്ഷ നേതാക്കളെയും ഗനൂഷിക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ ജഡ്ജിമാര്‍, രാഷ്ട്രീയക്കാര്‍,ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. 2023 ഫെബ്രുവരിയില്‍ വ്യാപക അടിച്ചമര്‍ത്തലിന്റെ ഭാഗമായിരുന്നു ഗനൂഷിയുടെയും മറ്റു പ്രതിപക്ഷക്കാരെയും അറസ്റ്റ് ചെയ്തത്.
അള്‍ജീരിയന്‍ പാര്‍ലമെന്റ് അംഗമായ അബ്ദുറഹ്മാന്‍ ബിന്‍ ഫര്‍ഹത്ത്, മൊറോക്കയിലെ എക്യത്തിനും വിപ്ലവ പ്രസ്ഥാനത്തിന് വേണ്ടിയും മുന്നില്‍ നിന്ന നയിച്ച മുന്‍ പ്രസിഡണ്ട് അബ്ദുറഹീം ഷെയ്ഖ്, ഇറാഖ് ഫിഖ്ഹ് കൗണ്‍സില്‍ അംഗം ഹുസൈന്‍ ഗാസി അല്‍ സമാരി തുടങ്ങി ലോകത്തെമ്പാടുമുള്ള മുസ്‌ലിം നേതാക്കളും അക്കാദമിക് വിദഗ്ദരും കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.
ടുണീഷ്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അന്നഹ്ദയുടെ നേതാവ് ഗനൂഷിയെ ഏപ്രില്‍ 17 ന് ടുണീഷ്യന്‍ ജഡ്ജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കുക, അക്രമത്തിന് പ്രോത്സാഹനം നല്‍കുക തുടങ്ങിയവയാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയ കുറ്റ്ം. എന്നാല്‍ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് ഗനൂഷി വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment