ശക്തമായ മഴ കാരണം സന്‍ആയിലെ പുരാതന കെട്ടിടങ്ങൾ തകർന്നു

കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയിൽ, യമന്‍ തലസ്ഥാനമായ സന്‍ആ നഗരത്തിലെ പുരാതന കെട്ടിടങ്ങൾ തകർന്നതായി യമന്‍ അധികൃതർ. സന്‍ആയിലെ പുരാതന കെട്ടിടങ്ങളടങ്ങുന്ന ഈ ഭാഗം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഉള്‍പ്പെട്ടതാണ്. രണ്ട് സഹസ്രാബ്ദത്തിലേറെയായി ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. 

ഹൂതികള്‍ നിയന്ത്രണമേറ്റെടുത്തതിനെ തുടര്‍ന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന സന്‍ആയ്ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ പല പുരാതന കെട്ടിടങ്ങള്‍ക്കും ബലക്ഷയവും കേടുപാടുകളും സംഭവിച്ചിരുന്നു. അതോടൊപ്പം വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്നതും ഇവയെ ദുര്‍ബ്ബലമാക്കിയിട്ടുണ്ടായിരുന്നു. 

കനത്ത മഴ കൂടി പെയ്തതോടെ കെട്ടിടങ്ങളുടെ തകര്‍ച്ച പൂര്‍ണ്ണമാവുകയായിരുന്നു എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പൊതുവെ ആള്‍താമസമില്ലാത്തതിനാല്‍, തകർച്ചയെത്തുടർന്ന് മരണമോ പരുക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter