ബെഹിക്  എർക് : ജൂത ജനതയുടെ രക്ഷകൻ

ഹോളോകോസ്റ്റിന്റെ സമയത്ത് യഹൂദരുടെ ജീവൻ രക്ഷിച്ചതിന് പൊതുജന സമ്മതി നേടിയ കാൾ ലൂട്‌സിനെയും ഓസ്‌കാർ ഷിൻഡ്‌ലറെയും കുറിച്ച് ഏല്ലാവരും കേട്ട്കാണും. എന്നാൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസിൽ ഏതാണ്ട് 20,000 ജൂതന്മാരെ രക്ഷിക്കാൻ മുൻകൈയ്യെടുത്ത ഒരു തുർക്കി യുവാവുണ്ട്. ആ സമയത്ത് ഫ്രാൻസിലെ തുർക്കി അംബാസഡറായിരുന്ന ബെഹിക് എർകിൻ ആയിരുന്നു ആ മനുഷ്യൻ. തുർക്കിക്കാരായ ആയിരക്കണക്കിന് ജൂതന്മാർക്ക് പൗരത്വ സർട്ടിഫിക്കറ്റും പാസ്‌പോർട്ടുകളും എർകിൻ നൽകി. നാസികൾ അവരെ പിടികൂടി തടങ്കൽപ്പാളയങ്ങളിലേക്ക് അയക്കാനുള്ള ശ്രമത്തിലായിരുന്നതിനാൽ ഫ്രാൻസിൽ നിന്ന് തുർക്കിയിലേക്ക് അവരെ നാടുകടത്താൻ ആവശ്യമായ പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം ഇത് ചെയ്തത്.

ഫ്രാൻസിലെ അന്നത്തെ തുർക്കി എംബസി തുർക്കിക്കാർക്ക് വംശീയ വ്യത്യാസമില്ലാതെ സഹായങ്ങൾ നൽകിയിരുന്നു. തുർക്കി രണ്ടാം ലോകമഹാ യുദ്ധത്തിൽ നിഷ്പക്ഷത പുലർത്തുന്നതിനാൽ ജർമ്മനി തുർക്കി പൗരന്മാരെ അക്രമിക്കില്ലെന്നായിരുന്നു എംബസി പ്രതീക്ഷിച്ചത്. അക്കാരണത്താൽ തുർക്കിയുമായി ബന്ധമുളളവരെയെല്ലാം തുർക്കി പൗരത്വം നേടാൻ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

യുദ്ധം തുടരുമ്പോൾ ജൂത പൗരന്മാരെ സംരക്ഷിക്കുന്നതിനായി ജർമ്മനിയുമായി ചേർന്ന് പ്രവർത്തിക്കാൻ തുർക്കി ഉദ്യോഗസ്ഥർ ഉദ്ധേശിച്ചു. നിർഭാഗ്യവശാൽ 1941-ൽ സേവ്യർ വല്ലാട്ടിനെ ഫ്രാൻസിലെ ജൂതകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഹെഡ് കമ്മീഷണറായി നിയമിച്ചപ്പോൾ യഹൂദവിരുദ്ധത ശക്തമായി. അതോടെ ഫ്രാൻസിലുണ്ടായിരുന്ന നാസിസൈന്യം അടുത്തകാലത്ത് കുടിയേറിയ ജൂതരെയും 1933 ന് ശേഷം ഫ്രാൻസിലേക്ക് വന്നവരെയും നാടുകടത്തി. യഹൂദവിരുദ്ധത തീവ്രമായപ്പോൾ  ഫ്രാൻസിൽ തലമുറകളായി അധിവസിച്ചിരുന്ന ജൂതന്മാരും നാടുകടത്തലിന് വിധേയരായി.

1942 അവസാനത്തോടെ നിഷ്പക്ഷത പുലർത്തിയ രാജ്യങ്ങളിലെ എല്ലാ ജൂത പൗരന്മാരെയും അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള അനുമതി ജർമ്മനി നൽകി. ആ അവസരം മുതലെടുത്ത് എർക്കിൻ ജൂതൻമാരുടെ പലായനത്തിനായി ട്രെയിൻ സജ്ജീകരിച്ചു.

യാത്രതിരിക്കാൻ ട്രെയ്ൻ സംവിധാനമുണ്ടെന്ന വാർത്ത പ്രചരിച്ചപ്പോൾ തുർക്കി പൗരത്വത്തിന് അപേക്ഷിക്കാൻ ധാരാളം തുർക്കി ജൂതന്മാർ കോൺസുലേറ്റിന് പുറത്ത് തടിച്ചുകൂടി. നാസികൾക്ക് കോൺസുലേറ്റിന് പുറത്തുള്ളവരെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്ത് തടവിലാക്കാമായിരുന്നു. അപേക്ഷിച്ചവരിൽ പലരും തുർക്കിയുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു. എന്നിട്ടും തങ്ങളാൽ കഴിയുന്നവരെയൊക്കെ സഹായിക്കാൻ തുർക്കി എംബസിയോട് എർകിൻ ഉത്തരവിട്ടു.

കുടിയൊഴിപ്പിക്കപ്പെട്ടവരെ കയറ്റിയ ട്രെയിൻ തുർക്കി പതാക കൊണ്ട് അലങ്കരിച്ചിരുന്നു. വിവിധ അതിർത്തികളിലെ നാസി പരിശോധനകളിൽ നിന്ന് സംരക്ഷണം നൽകലായിരുന്നു ലക്ഷ്യം. മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ലിയോൺ ബ്ലൂമിന്റെ മകനായിരുന്നു യാത്രക്കാരിൽ ഒരാൾ. സ്നേഹ സമ്മാനമായി ബ്ലൂം എർകിന് അയച്ച കത്ത് അങ്കാറ സർവകലാശാലയിൽ ഇപ്പോഴും കാണാം.

രക്ഷിക്കപ്പെട്ട തുർക്കി ജൂതന്മാരുടെ  എണ്ണത്തെക്കുറിച്ച് ക്രിത്യമായ വിവരങ്ങൾ ലഭ്യമല്ല. ഏകദേശം 3,000 ആയിരിക്കാൻ സാധ്യതയുണ്ടെന്നാണ് പലരുടെയും അനുമാനം. അത്രയും വെല്ലുവിളി നിറഞ്ഞ സമയത്ത് അതി ധീരമായി അദ്ദേഹം നടത്തിയ  പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം എക്കാലവും ജീവിച്ചുകൊണ്ടേയിരിക്കും. തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രായേൽ ജൂത സംഘടന നിരവധി സ്മരണകളാണ് അദ്ദേഹത്തിന്റെതായി ചേർത്തുവെച്ചത്.

രണ്ടാം ലോകമഹായുദ്ധസമയത്ത്  ജൂതന്മാരെ രക്ഷിച്ച തുർക്കി നയതന്ത്രജ്ഞര്‍ വേറെയുമുണ്ടായിരുന്നു. യൂറോപ്പിലുടനീളം തങ്ങളാൽ കഴിയുന്നത്ര ആളുകളെ രക്ഷിക്കാൻ കഠിനമായി പരിശ്രമിച്ച നിരവധി തുർക്കി ഉദ്യോഗസ്ഥരുണ്ടായിരുന്നു. മനുഷ്യ ജീവന് വിലനൽകി അവർ നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ മായാതെ നിലനിൽക്കും.

(mvslim.com പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിവര്‍ത്തനം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter