ചെമ്പരിക്ക ഖാസി വധം; സി.ബി.ഐയുടെ റിപ്പോര്‍ട്ട്  കോടതി തള്ളി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതക കേസ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള സി.ബി.ഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളി.

കോടതി നിര്‍ദേശിച്ചിരുന്ന സുപ്രധാന കാര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി എറണാംകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്.

ഇത് രണ്ടാം തവണയാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ട് കോടതി തള്ളുന്നത്.ഖാസിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്ന യാതൊന്നും അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുളള റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. 
സിബിഐ നേരത്തെ ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴും അന്വേഷണ വിദഗ്ദരുടെ സഹായത്തോടെ തുടരന്വേഷണം നടതത്താനായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter