ദാറുൽഹുദാ റൂബി ജൂബിലി; അന്താരാഷ്ട്ര കോൺഫറൻസ് കവർ പ്രകാശനം ചെയ്തു
ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല റൂബി ജൂബിലിയോടനുബന്ധിച്ച് കൈ റോയിലെ ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റീസ്, കാലി ക്കറ്റ് സർവകലാശാല എന്നിവരുമായി സഹകരിച്ച് 2025 ജനു വരിയിൽ 'ഇന്തോ-അറബ് റി ലേഷൻസ്' അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കും.
ജനുവരി 7,8,9 തിയ്യതികളിൽ കാലിക്കറ്റ് സർവകലാശാലയിൽ വെച്ച് നടത്തപ്പെടുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയങ്ങളും ബന്ധങ്ങളുമാണ് ചർച്ചയാവുക.
ഇന്തോ-അറബ് സഹകരണ ത്തെക്കുറിച്ച് കൂടുതൽ ഗവേഷണം സാധ്യമാക്കാനും പുതിയ ചർച്ചകൾക്ക് അക്കാദമിക ലോകത്ത് വേദിയൊരുക്കാനും വേണ്ടി സംഘടിപ്പിക്കപ്പെ ടുന്ന കോൺഫറൻസിൽ ഈ ജിപ്, മൊറോക്കോ, ബഹ്റൈൻ, ലബനാൻ, മൗറിത്താ നിയ, ജോർദാൻ, സഊദി അറേബ്യ, ഒമാൻ തുടങ്ങി വ്യത്യസ്‌ത രാഷ്ട്രങ്ങളിൽ നിന്നായി ഇരുപതോളം അതിഥികളും ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ പ്രതിനിധികളും പങ്കെടുക്കും.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിൽ നടന്ന കോൺഫറൻസിന്റെ കവർ പ്രകാശന ചടങ്ങിൽ ഡെന്മാർക്കിലെ ഹംസത്തുസ്സമാ ഇന്റർ നാഷണൽ കൾച്ചറൽ ഓർഗ നൈസേഷൻ പ്രതിനിധി ഫാ ത്തിമ ഇജ്ബാരിയ്യ, അബ്ദുൽ ഹഫീസ് അഗ്ബരി, തുനീ ഷ്യൻ മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുല്ലത്തീഫ് ആബിദ്, പാരിസിലെ ലിയോൺ സർവകലാശാല ലെക്ചറർ ഇശ്റാഖ് ക്രൗണ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും ചരിത്രകാരനുമായ ഡോ. കെ.കെ.എൻ കുറുപ്പ്, കാലിക്കറ്റ് സർവകലാശാല അറബിക് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. അബ്ദുൽ മജീദ്, ഡോ. അമാനുല്ലാ വടക്കാങ്ങര, ഉനൈസ് ഹിദായ ഹുദവി പങ്കെടുത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment