ലബനാനെ മറ്റൊരു ഗാസയാക്കരുത്:  യു.എന്‍

ഇസ്രയേലും ലബനാനിലെ ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നിതില്‍ താന്‍ അതീവ ആശങ്കാകുലനാണെന്നും സ്ഥിതിഗതികള്‍ ശാന്തമാക്കാനും തെറ്റായ രീതികള്‍ തടയാനും യു.എന്‍ സമാധാന സേന പ്രവര്‍ത്തിക്കുന്നുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.
അതിര്‍ക്കപ്പുറത്തേക്ക് പോകുന്ന തെറ്റായനീക്കം ഒരു ദുരന്തത്തിന് കാരണമായേക്കാമെന്നും അത് ഭാവനക്ക് അതീതമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 'ലബനാനെ മറ്റൊരു ഗാസയാക്കരുതെന്ന് നമുക്ക് വ്യക്തമായി പറയാം'. അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 

ഒക്ടോബറില്‍ ഗാസയുദ്ധം പൊട്ടിപുറപ്പെട്ട ശേഷം പതിനായിരക്കണക്കിന് ഫലസ്ഥീനികളെ  സ്വഭവനങ്ങളില്‍ നിന്ന് പലായനം ചെയ്യാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതരാക്കിയിരുന്നത് കൊണ്ട്തന്നെ ഫലസ്ഥീന്‍ സഖ്യകക്ഷിയായ ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹിസ്ബുല്ല ഇസ്രയേലിന് നേരെ റോക്കറ്റ് വിക്ഷേപിച്ചിരുന്നു.എന്നാലിപ്പോള്‍ തെക്കന്‍ ലബാനാനിലെ ഇസ്രയേല്‍ അക്രമത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ലബനാനികള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്.ഇസ്രയേലിനെതിരെ ലെബനാനെ പ്രതിരോധിക്കാന്‍ ഹിസ്ബുല്ലക്ക് സ്വയം കഴിവുണ്ടെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter