ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അന്തരിച്ചു

ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ടും ഒട്ടേറെ മത, സാമൂഹിക, സാംസ്‌കാരിക  പ്രസ്ഥാനങ്ങളുടെ സാരഥിയുമായ സയ്യിദ് ഹാമിദ് കോയമ്മ  തങ്ങള്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ദുബൈ കിസൈസ് ആസ്റ്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 

ദുബൈ സുന്നിസെന്റര്‍ പ്രസിഡണ്ട്, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിം (എയിം) പ്രസിഡണ്ട്, യു.എ.ഇ സുന്നി കൗണ്‍സില്‍ മുഖ്യരക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗം തുടങ്ങിയ മേഖലകളില്‍ സേവനമര്‍പ്പിച്ചിട്ടുണ്ട്.

കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter