വായനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍

നാഥന്റെ കല്‍പനയനുസരിച്ച് ഒരു മാസക്കാലം  നോമ്പെടുത്തതിന്‍റെ വ്രതശുദ്ധിയുമായി  മുസ്‌ലിംകള്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നു.പുണ്യം പൂത്തുലഞ്ഞ റമദാനിലെ വ്രതാനുഷ്ഠാന നാളുകള്‍ നല്‍കിയ ആത്മീയ,ശാരീരിക ചൈതന്യം സമ്മാനിച്ച ഊര്‍ജവുമായാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കുന്നത്.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചു. റമദാനിലെ ആത്മീയ ചൈതന്യം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികള്‍ക്കാണ് ഗള്‍ഫിലെ ഭരണകൂടങ്ങള്‍ പദ്ധതിയാവിഷ്‌കരിച്ചത്.

ഫിത്വര്‍ സകാത്താണ് ഈദുല്‍ ഫിത്വറിന്റെ സവിശേഷത. ഫിത്വര്‍ സകാത്ത് വിതരണത്തിനു ശേഷം വിശ്വാസികള്‍ പുതുവസ്ത്രമണിഞ്ഞ് രാവിലെ പള്ളികളിലേക്ക് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കും.തുടര്‍ന്ന് കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും മറ്റും സമയം ചെലവഴിക്കും.

എല്ലാ വായനക്കാര്‍ക്കും ഇസ്‌ലാം ഓണ്‍ വെബിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter