ഗള്‍ഫ് രാജ്യങ്ങളിലെ സഹകരണം ശക്തിപ്പെടുത്താനുറച്ച് വിദേശകാര്യമന്ത്രിമാരുടെ കോണ്‍ഫറന്‍സ്

ഗള്‍ഫ് രാജ്യങ്ങളിലെ സഹകരണ മേഖലകള്‍ ശക്തിപ്പെടുത്താനുറച്ച് ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ കോണ്‍ഫറന്‍സ്.ഗള്‍ഫ് സഹകരണ കൗണ്‍സിലിലെയും (ജി.സി.സി) മധ്യേഷ്യന്‍ രാജ്യങ്ങളിലെയും അംഗങ്ങള്‍ തിങ്കളാഴ്ച താഷ്‌കന്റില്‍ ചേര്‍ന്ന ഉചകോടിയില്‍ ഇരുമേഖലകളും തമ്മിലുള്ള  സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യോഗത്തില്‍ രാഷ്ട്രീയ സുരക്ഷ, വ്യാപാര സാമ്പത്തിക നിക്ഷേപം, തുടങ്ങിയ മേഖലകളില്‍ പ്രയോജനകരവും സമഗ്രവുമായ സഹകരണം ശക്തിപ്പെടുത്തുമെന്നും  ഗതാഗതം, പരിസ്ഥി സംരക്ഷണം, ഹരിത ഊര്‍ജ്ജം, സാസ്‌കാരികവും മാനുഷികവുമായ മറ്റു മേഖലകള്‍ തുടങ്ങിയ വിശദമായി ചര്‍ച്ച ചെയ്തതായി  ഉസ്‌ബെകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.ഉസ്‌ബെകിസ്ഥാന്റെ പ്രഥമ  വിദേശകാര്യമന്ത്രി  ബക്രോംജോണ്‍ അലോയേവ് മധ്യേഷ്യ-ജിസിസി സ്ട്രാറ്റജിക് ഡയലോഗിന്റെ രണ്ടാമത് വിദേശകാര്യ മന്ത്രിതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജിദ്ദയില്‍ നടന്ന ആദ്യ ഉച്ചകോടിയില്‍ ഉണ്ടാക്കിയ കരാറുകള്‍ നടപ്പാക്കുന്നത് യോഗം വിലയിരുത്തി.2023-2027 കാലയളവില്‍ ജിദ്ദയില്‍ അംഗീകരിച്ച സംയുക്ത പ്രവര്‍ത്തന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികളും സ്ഥിതഗതികള്‍ യോഗത്തില്‍ വിശകലനം ചെയ്തു.

അടുത്ത വര്‍ഷം സമര്‍ഖന്ദില്‍ നടക്കാനിരിക്കുന്ന സംസ്ഥാന തലത്തില്‍ നടക്കുന്ന രണ്ടാമത് സെന്‍ട്രല്‍ ഏഷ്യല്‍ ജിസിസി ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് ഈ ഫലങ്ങള്‍ വേദിയൊരുക്കുമെന്ന് തിങ്കാളാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്തുവര്‍ അഭിപ്രായപ്പെട്ടു.

നിലവിലെ അന്താരാഷ്ട്ര പ്രാദേശിക വിഷയങ്ങളില്‍ പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്‍, മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍, ഫലസ്ഥീന്‍-ഇസ്രയേല്‍ സംഘര്‍ഷം, മറ്റ് നിരവധി വിഷയങ്ങള്‍ എന്നിവയിലും മന്ത്രിമാര്‍ കാഴ്ചപ്പാടുകള്‍ കൈമാറി. സ്ട്രാറ്റജിക് ഡയലോഗിന്റെ അടുത്ത മന്ത്രിതല യോഗം 2026 കുവൈത്തില്‍ നടക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter