മനുഷ്യത്വരഹിതമായ കൂട്ടക്കൊല അവസാനിപ്പിക്കുക: ഗാസ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ ഉര്‍ദുഗാന്‍

ഇസ്രയേല്‍ ക്രൂരതകളെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.ഗാസക്കെതിരായ മനുഷ്യത്വ രഹിതമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉര്‍ദുഗാന്‍ പ്രതികരിച്ചു. ജര്‍മനിയില്‍ നിന്ന് മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
'ഇന്നുവരെ ആക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും നിര്‍ബന്ധം പിടിച്ചത് ഇസ്രയേലാണ്. മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ചവിട്ടിമെതിക്കുന്നത് ഇസ്രയേലാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇസ്രയേല്‍ ലബനാനെ ഭീഷണിപ്പെടുത്തുന്നതില്‍ ഉര്‍ദുഗാന്‍ ആശങ്ക പ്രകടിപ്പിച്ചു. മേഖലയില്‍ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഉദ്ദേശം ഇസ്രയേല്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഇറാന്‍ പ്രസിഡണ്ട് വന്ന സാഹചര്യത്തില്‍ ഇറാനുമായി ബന്ധത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter