ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോഴും അക്രമണം തുടരുകയാണ്

ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോഴും അക്രമണം തുടരുകയാണ്
കഴിഞ്ഞ ഒക്ടോബര്‍ 07ന് തുടങ്ങിയ തൂഫാനുല്‍അഖ്സാക്കും അതേ തുടര്‍ന്ന് ഇസ്റാഈല്‍ തുടക്കം കുറിച്ച നിരന്തര അക്രമണങ്ങള്‍ക്കും ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇസ്റാഈല്‍ അതിക്രൂരമായി സാധാരണക്കാരെയും അഭയാര്‍ത്ഥി കേമ്പുകളെയും ആശുപത്രികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമെല്ലാം അക്രമിക്കുന്നത് തുടരുക തന്നെയാണ്. 

അതേ സമയം, ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെയും ഹിസ്ബുല്ലാ നേതാവ് ഹസന്‍ നസ്റുല്ലയെയും വധിച്ചതിനെ തുടര്‍ന്ന് ഇറാന്‍ ശക്തമായി പ്രതികരിച്ചതിന് ഇസ്റാഈല്‍ ഇത് വരെ തിരിച്ചടിച്ചിട്ടില്ല. അതിന്പിന്നാലെ, ഹിസ്ബുല്ലയും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാമും ഇസ്റാഈലിനെതിരെയുള്ള അക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെയും ഇന്നുമായി തല്‍അവീവിനെതിരെ റോക്കറ്റ് ആക്രമണമങ്ങള്‍ നടത്തിയതായി ഹിസ്ബുല്ലയും അല്‍ഖസ്സാമും അവകാശപ്പെട്ടു. ഗസ്സയില്‍നിന്ന് റോക്കറ്റ് ആക്രമണമുണ്ടായെന്നും തല്‍അവീവിലും മധ്യഇസ്റാഈലിലും അപായ സൂചനകള്‍ നിരന്തരം മുഴങ്ങിയെന്നും ഇസ്റാഈല്‍ കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. അതേ സമയം, ഈ അക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെന്നോണം ഗസ്സക്ക് നേരെയുള്ള അക്രമണങ്ങള്‍ ശക്തമാക്കിയതായും ഇസ്റാഈല്‍ വെളിപ്പെടുത്തി.

കഫര്‍ ഫറാദീം മേഖലയില്‍ റോകറ്റ് ആക്രമണം നടത്തിയതായും നാശനഷ്ടങ്ങള്‍ വിതച്ചതായും ഹിസ്ബുല്ലയും അവകാശപ്പെട്ടു. ബൈറൂതിലും പരിസരങ്ങളിലുമായി ഇസ്റാഈലും ശക്തമായ അക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

അക്രമണം തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍, 360 ചതുരശ്ര കി.മീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള പ്രദേശത്ത് ഒരു ലക്ഷം ടണ്‍ ബോംബുകളാണ് ഇസ്‍റാഈല്‍ വര്‍ഷിച്ചത്. ത് വരെയായി, 50,000 ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ലക്ഷക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരിലധികവും സ്ത്രീകളും കൊച്ചു കുട്ടികളുമാണ്. ആശുപത്രികളും അഭയാര്‍ത്ഥി കേമ്പുകളുമടക്കം ഗസ്സയിലെ കെട്ടിടങ്ങളെല്ലാം തന്നെ തകര്‍ക്കപ്പട്ട് കഴിഞ്ഞു. രണ്ടാം ലോക മഹായുദ്ധം വിതച്ചതിനേക്കാള്‍ എത്രയോ വലിയ നാശനഷ്ടങ്ങളാണ് ഈ യുദ്ധത്തിലൂടെ ഇസ്റാഈല്‍ മനുഷ്യകുലത്തിന് വരുത്തി വെച്ചതെന്ന് പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter