ഗസ്സ: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഗസ്സയില്‍ സമാധാനം പുന സ്ഥാപിക്കുന്നതിനായി ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ കൈറോയില്‍വെച്ച് വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ഥാനി,ഈജിപ്ത് പ്രസിഡണ്ട്അബ്ദുല്‍ ഫത്താഹ് അല്‍ സീസി, അമേരിക്കന്‍ ചാരസംഘടന തലവന്‍ വില്യം ബേണ്‍സ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഹമാസ് ഉന്നത സംഘം കഴിഞ്ഞ ദിവസം കൈറോയിലെത്തിയിരുന്നു.ഗസ്സയില്‍ ആറുമാസവും പിന്നിട്ട് യുദ്ധം നീണ്ടുപോകുന്നത് മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുഹമ്മദ് അല്‍ഥാനിയും വില്യം ബേണ്‍സും വിലയിരുത്തി. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി മൊസാദ് തലവന്‍ ഡേവിഡ് ബെര്‍നിയ, ഇസ്‌റാഈല്‍ ആഭ്യന്തര സുരക്ഷ സംഘടന ഷിന്‍ബെറ്റിന്റെ തലവന്‍ മറ്റു മുതിര്‍ന്ന സൈനിക പ്രതിനിധികള്‍ എന്നിവര്‍ കൈറോവിലെത്തുമെന്നാണ് വിവരം. തെക്കന്‍ ഗസ്സയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്ഇസ്‌റാഈല്‍ സൈന്യത്തെ പിന്‍വലിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter