ജർമൻ കാൽപന്ത് താരം റോബർട്ട് ബോവർ ഇസ്ലാം സ്വീകരിച്ചു

ജർമൻ കാൽപന്ത് താരം റോബർട്ട് ബോവർ ഇസ്ലാമിൻ്റെ സുന്ദര തീരത്തേക്ക്. തൻ്റെ ഔദ്ധ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സൗദി അറേബ്യന് ലീഗിലെ അൽ തായ് എഫ്സി ക്ക് വേണ്ടി കളിക്കുന്ന താരം തൻ്റെ ഭാര്യയെയും കുടുംബത്തെയും മനസ്സിലാക്കി യാണ്  ഇസ്ലാം സ്വീകരിച്ചതെന്ന് ഫ്രീ പ്രസ്സ് ജേണൽ റിപ്പോർട്ട് ചെയ്തു.

"എനിക്ക് സന്ദേശങ്ങൾ അയക്കുന്ന എല്ലാവരോടുമായി ഞാൻ പറയുന്നു, ഇന്ന് മുതൽ ഞാൻ ഇസ്ലാം സ്വീകരിക്കുന്നു. എൻ്റെ ഭാര്യയും അവളുടെ കുടുംബവുമാണ് എന്നെ ഇസ്ലാം മതെത്തിലേക്ക് പ്രേരിപ്പിച്ചത്. എൻ്റെ ജീവിത വഴിയിൽ പൂർണ്ണ പിന്തുണയുമായി നിൽക്കുന്ന എല്ലാവർക്കും നന്ദി" റോബർട്ട് ബോവറ് ഇൻസ്റ്റാഗ്രമിൽ കുറിച്ച വാക്കുകളാണിവ. 
"നിങൾ എവിടെ യാണെങ്കിലും അല്ലാഹു നിങ്ങളെ കൂടെയുണ്ടെന്ന"  (وهو معكم اينما كنتم) ഖുർആൻ സന്ദേശവും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അദ്ദേഹം കൂട്ടി ചേർത്തു.

2014 ഒക്ടോബർ 31ന് എഫ്.സി ഇൻഗോൾസ്റ്റാഡ് ക്ലബിലൂടെ താരം ബുണ്ടസ് ലീഗയിലാണ് ആദ്യത്തെ അരങ്ങേറ്റം. ഫോർച്യൂണ ഡസൽഡോർഫിനെതിരായ മത്സരത്തിൽ ആൽഫ്രെഡോ മൊറേൽസിന് പകരക്കാരനായി താരം ആദ്യമായി കളത്തിലിറങ്ങി.
2016 ആഗസ്റ്റിൽ വെർഡർ ബ്രെമെനിലേക്കും വർഷാവസാനം വായ്പാടിസ്ഥാനത്തിൽ എഫ്.സി ന്യൂറൻബർഗിലേക്കും പിന്നീട് കൂടുമാറി.  
2015ൽ ന്യൂസിലൻഡിൽ നടന്ന ഫിഫ അണ്ടർ -20 ലോകകപ്പിലും 2016 ഒളിമ്പിക്സിലും കളിച്ച ജർമൻ ടീമിൽ റോബർട്ട് ബോവർ ഇടം നേടിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter