ഹമാസും ഇസ്റാഈലും സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിലേക്ക്

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമണങ്ങള്‍ അവസാനിപ്പിച്ച് സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിനും മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ട് വരുന്നതിനും തയ്യാറാണെന്ന് ഹമാസ്. 45 ദിവസം നീണ്ടു നില്‍ക്കുന്ന മൂന്ന് ഘട്ടങ്ങളിലായി സമാധാന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ബന്ദികളെയും മൃതശരീരങ്ങളെയും കൈമാറുന്നതും ഉപരോധം അവസാനിപ്പിക്കുന്നതും പുനരധിവാസപ്രക്രിയകളും അടങ്ങുന്നതാണ് പദ്ധതി.

ആദ്യഘട്ടത്തില്‍ ഇസ്റാഈല്‍ ബന്ദികളായ കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍, രോഗികള്‍ എന്നിവരെ മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചിരിക്കുന്നത്. അതിന് പകരമായി, രോഗികള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവരടക്കം 1500 പേരെ ഇസ്റാഈല്‍ മോചിപ്പിക്കണമെന്നാണ് ഹമാസിന്റെ ആവശ്യം. കൂടാതെ, ദിവസവും ചുരുങ്ങിയത് ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയടങ്ങുന്ന 500 ട്രക്കുകള്‍, അറുപതിനായിരം പാര്‍പ്പിടങ്ങള്‍, രണ്ട് ലക്ഷം ടെന്റുകള്‍ എന്നിവ പ്രവേശിക്കാനും അഭയാര്‍ത്ഥികളെ അവരുടെ വീടുകളിലേക്ക് തിരിച്ച് പോവാനും മേഖലയില്‍ സ്വതന്ത്ര സഞ്ചാരവും അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.  ഈ നിബന്ധനകളെല്ലാം ഇസ്റാഈല്‍ നടപ്പിലാകുമെന്ന് ഖത്തര്‍, ഈജിപ്ത്, അമേരിക്ക, തുര്‍കി, റഷ്യ എന്നീ രാഷ്ട്രങ്ങള്‍ ഉറപ്പ് നല്കണമെന്നും ഹമാസ് നിബന്ധന വെച്ചിട്ടുണ്ട്. തകര്‍ന്നു കിടക്കുന്ന വിവിധ മേഖലകള്‍ അടുത്ത 3 വര്‍ഷം കൊണ്ട് പുനര്‍നിര്‍മ്മിക്കാനാണ് ഹമാസ് പദ്ധതി. രണ്ടാം ഘട്ടം അവസാനിപ്പിക്കുമ്പോഴേക്ക് ഗസ്സയില്‍നിന്ന് ഇസ്റാഈല്‍ സൈന്യം പൂര്‍ണ്ണമായി ഒഴിഞ്ഞ് പോവണമെന്നും നിബന്ധനയുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter