ഏക സിവില്‍കോഡ് വൈവിധ്യ വിരുദ്ധവും അനുചിതവുമാണെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്
- Web desk
- Feb 8, 2024 - 10:55
- Updated: Feb 8, 2024 - 10:57
ഉത്തരഖണ്ഡ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഏകീകൃത സിവില്‍കോഡ് നിയമം അനാവശ്യവും അനുചിതവും ഇന്ത്യയുടെ വൈവിധ്യത്തോട് വിരുദ്ധവും പ്രയോഗികമല്ലാത്തതുമാണെന്ന് ഓള്‍ ഇന്ത്യ പേഴ്‌സണല്‍ ലോ ബോഡ് വ്യക്തമാക്കി.
ഉത്തരഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി അവതരിപ്പിച്ച ബില്‍ ബുധനാഴ്ച സംസ്ഥാന നിയമസഭ പാസാക്കുകയായിരുന്നു. ഇതോടെ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരഖണ്ഡ് മാറി.
ഇത് ഇനി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അംഗീകരാത്തിനായി അയക്കുകയും ശേഷം സംസ്ഥാനത്ത് നടപ്പില്‍ വരുത്തുകയും ചെയ്യും.നേരെത്തെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം വാദിച്ചിരുന്നു.2022 ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃത സിവില്‍കോഡ്.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് വഴി വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, എന്നിവയെ നിയന്ത്രിക്കുന്ന പഴയ വ്യക്തി നിയമങ്ങളാണ് ഇത് വഴി മാറ്റി സ്ഥാപിക്കുക.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment