ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടു

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ലെബനോന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ്  നസ്‌റല്ല ലോകത്തെ ഭീതിപ്പെടുത്താന്‍ നസ്രല്ല ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേല്‍ സൈന്യമാണ് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത്.   മണിക്കൂറുകള്‍ക്ക് ശേഷം ഹിസ്ബുല്ലയും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം പലസ്തീനെ പിന്തുണച്ചുകൊണ്ട് ശത്രുവിനെതിരേ വിശുദ്ധയുദ്ധം തുടരുമെന്നും ഹിസ്ബുള്ള പ്രസ്താവനയിലറിയിച്ചു.

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയെ ഇസ്രയേല്‍ വധിച്ചതിനു പിന്നാലെ, സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇസ്രയേല്‍ വിരുദ്ധ പക്ഷത്തുള്ള ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികള്‍ എന്നീ 3 സായുധസംഘടനകള്‍ക്കും ഇറാന്‍ പിന്തുണ നല്‍കുന്ന സാഹചര്യത്തിലാണിത്. ടെഹ്റാന്‍ സന്ദര്‍ശനത്തിനിടെ ജൂലൈ 31ന് ആണ് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്കും പിന്തുണയ്ക്കുന്ന ഇറാനും കനത്ത ആഘാതമാണ് നസ്റുല്ലയുടെ കൊലപാതകം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter