ഹൈടെക് ആയി ഹൈദരാബാദിലെ മസ്ജിദുകള്‍  

ഹൈദരാബാദിലെ പല മസ്ജിദുകളും ഇന്ന് പ്രാര്‍ത്ഥനാലയങ്ങള്‍ മാത്രമല്ല, ശാരീരിക ക്ഷമതാ ക്ലാസുകളുടെയും വൈജ്ഞാനിക സദസ്സുകളുടെയും വേദികള്‍ കൂടിയാണ്. ഇരുപത്തിയഞ്ചിലേറെ പള്ളികളാണ് ഇത്തരത്തില്‍ എക്‌സസൈസിന് വേണ്ടിയും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായങ്ങള്‍ക്ക് വേണ്ടിയും സൗകര്യം ഒരുക്കിയിരിക്കുന്നത്. 

പള്ളികളെ കമ്യൂണിറ്റി സെന്ററുകളാക്കി വളര്‍ത്തുന്ന ഈ പദ്ധതി തുടങ്ങി വെച്ചത് ഹൈദരാബാദിലെ ആലംഗീര്‍ പള്ളിയിലാണ്. 2019 ല്‍ നടന്ന ഒരു മെഡിക്കല്‍ ക്യാമ്പിന് ശേഷം മുഴു സമയം വൈദ്യ സഹായം ലഭിക്കുന്ന ഒരിടമാക്കി പള്ളിയെ കമ്മിറ്റി മാറ്റുകയായിരുന്നു. ശേഷം, വിദ്യാഭ്യാസ കേന്ദ്രമായും ഫിറ്റനസ്സ് സെന്ററുകളായും വളരുകയും ചെയ്തു.

Also Read:പള്ളിയലങ്കാരം പരിധി ലംഘിക്കുന്നോ?

വിവിധ എന്‍.ജി.ഓ കളുമായി സഹകരിച്ചാണ് ഈ പദ്ധതി ഹൈദരാബാദില്‍ നടപ്പിലാക്കിയിരിക്കുന്നത്. ഈ സൗകര്യങ്ങള്‍ ആവശ്യമായ സ്ഥലവും മറ്റും സഹായങ്ങളും ഏര്‍പെടുത്തല്‍ മാത്രമാണ് പള്ളി കമ്മിറ്റികളുടെ കര്‍ത്തവ്യം. 'ചേരികളും കോളനികളും നിറഞ്ഞ പ്രദേശങ്ങളിലെ പള്ളികള്‍ തിരഞ്ഞെടുത്താണ് തങ്ങള്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്' എന്ന് ഹെല്‍പിംഗ് ഹാന്റ് ഫൗണ്ടേഷന്റെ മുജ്തബ ഹസന്‍ അസ്‌കരി പറഞ്ഞു. ഈ പദ്ധതി കൂടുതല്‍ പള്ളികളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ സംഘാടകര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter