ഇന്തോനേഷ്യയിലെ   മുസ്‌ലിംകള്‍

ഇന്തോനേഷ്യ ഏഷ്യൻ വൻകരയിലെ ഒരു രാജ്യമാണ്‌. ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യം. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ്‌ ഇന്തോനേഷ്യ. പസഫിക്‌ മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ്‌ ഈ രാജ്യം. ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്. സുമാത്ര, ബോർണിയോ, പപുവ, സുലവേസി, ബാലി എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ. മലേഷ്യ, ഈസ്റ്റ്‌ ടിമോർ, പപ്പുവ ന്യൂഗിനിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. ജക്കാർത്തയാണ്‌ തലസ്ഥാനം, ഏറ്റവും വലിയ നഗരവും ഇതുതന്നെയാണ്.

ഹിന്ദുമതത്തിൻ്റെ ആധിപത്യത്തിലായിരുന്ന ഇന്തോനേഷ്യയിൽ 24.2 കോടി മുസ്ലിംകളാണ് ഇന്ന് താമസിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ ഹിന്ദു ഭരണകൂടം മുസ്ലിംകൾക്കെതിരെ ക്രൂരമായ പ്രവർത്തികൾ നടത്താൻ തുടങ്ങിയതോടെ, വ്യത്യസ്ത ദ്വീപുകളിൽ ചിതറിക്കിടക്കുന്ന മുസ്ലിംകൾ ഒന്നിച്ച് ശക്തി സംഭരിച്ചു. അതോടെ ഇന്തോനേഷ്യയിൽ മുസ്ലിംകൾ ശക്തി പ്രാപിക്കാൻ തുടങ്ങി.

ക്രി. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ കച്ചവടാവശ്യവുമായാണ് ഹിന്ദുക്കൾ ഇന്തോനേഷ്യയിൽ എത്തിയത്. പിന്നീട് ഏഴ് എട്ട് നൂറ്റാണ്ടുകളോടെ അവരുടെ സംഘം വളർന്നു. ബുദ്ധ മതവും ഈ സമയത്ത് എത്തിയിരുന്നെങ്കിലും ഹിന്ദു മതം ബുദ്ധമതത്തെ കവച്ചുവെക്കുകയായിരുന്നു. ഹിന്ദു ഭരണകൂടം നിലവിലുണ്ടായിരുന്ന രാജ്യമായിരുന്നു ഇന്തോനേഷ്യ.

Also Read:ഇന്തോനേഷ്യ

ഇന്തോനേഷ്യ യിലേക്ക് ഇസ്ലാം കടന്നു വന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ  ക്രി: ഏഴും, എട്ടും നൂറ്റാണ്ടുകൾക്ക് മദ്ധ്യേ പ്രവേശിച്ചു എന്നതാണ് ഒരു അഭിപ്രായം. അതുപോലെ ഖലീഫ ഉസ്മാൻ (റ)ൻ്റെ കാലത്ത് മുസ്‌ലിംകൾ കടന്നുവന്നു എന്നും പറയപ്പെടുന്നു. അറബികളുടെ ഇന്തോനേഷ്യൻ ദ്വീപുകളുമായുള്ള ബന്ധം അവിടെ ഇസ്ലാം പ്രചരിക്കാൻ കാരണമായി, 12-ാം നൂറ്റാണ്ടിൽ ആരംഭിച്ച ഇസ്ലാമിലേക്കുള്ള പ്രവാഹം ശക്തിയാർജിച്ച് 16-ാം നൂറ്റാണ്ടായപ്പോഴേക്കും ഇന്തോനേഷ്യൻ ജനത ഭൂരിഭാഗവും മുസ്ലിംകളായി മാറുകയാണുണ്ടായത്. അതുപോലെ 1292-ൽ ഇറ്റാലിയൻ സഞ്ചാരിയായ മാർക്കോപോളോ മാതൃരാജ്യം നഗരത്തിൽ എത്തിയപ്പോൾ അവിടെ മുസ്ലിം ഭരണം നിലനിൽക്കുന്നതായി കണ്ടു എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയത് കാണാം.

ഗുജറാത്ത് സ്വദേശിയായ മാലിക്ക് ഇബ്രാഹിം എന്ന പ്രബോധകൻ മുഖേനയാണ് പതിനാലാം നൂറ്റാണ്ടിൽ ഇസ്ലാം ഇന്തോനേഷ്യയിലെ ജാവയിൽ വ്യാപകമായി പ്രചരിച്ചതെന്ന് മറ്റൊരു ഭാഷ്യം. ഇന്തോനേഷ്യയിൽ ഇസ്ലാം പ്രചരിച്ചതിന് പല റിപ്പോർട്ടുകളുണ്ട്. സമുദ്ര പെസായിലെ ഹിന്ദു രാജാവ് ഇസ്ലാം സ്വീകരിച്ച് മാലിക് സ്വാലിഹ് എന്ന പേര് സ്വീകരിച്ച് സ്ഥാപിച്ച സമുദ്ര പെസായ് ഭരണമാണ് ഇന്തോനേഷ്യയിലെ ആദ്യത്തെ ഭരണം. 

വിദേശ ശക്തികളുടെ കടന്ന് വരവ്,സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാര കുത്തക കൈവശപ്പെടുത്തൽ, മുസ്ലിംകളെ ഉന്മൂലനം ചെയ്യൽ, കൃസ്തുമത പ്രചാരണം  എന്നീ ലക്ഷ്യത്തോടെ പോർച്ചുഗീസുകാരാണ് ഇന്തോനേഷ്യയിൽ ആദ്യമായി കാലുകുത്തിയത്. അത് പോലെ 1580 ൽ സ്പെയിൻകാർ ബോർണിയോയിൽ ആധിപത്യം സ്ഥാപിക്കുകയും, കാലാന്തരത്തിൽ ഡച്ചുകാർ രാജ്യത്ത് ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. ഡച്ചുകാരുടെ കൈവശപ്പെടുത്തൽ ഇന്തോനേഷ്യൻ മുസ്‌ലിംകളിൽ ശക്തമായ പാരതന്ത്ര ബോധം ഉണ്ടാക്കി. വിദേശശക്തികളോടുള്ള വിരോധവും ഉടലെടുക്കുന്നത് ഇതോടുകൂടിയാണ്. പല അർത്ഥത്തിലും മുസ്ലീങ്ങളെ പീഡിപ്പിക്കാൻ വേണ്ടിയായിരുന്നു ഡച്ചുകാർ ഇന്തോനേഷ്യയിൽ കാലുകുത്തിയിരുന്നത്.

Also Read:പാകിസ്ഥാന്‍

ഇന്തോനേഷ്യയിലെ മുസ്‌ലിംകളുടെ ഉയർത്തെഴുന്നേൽപ്പിനെ തടയാൻ വിദേശശക്തികൾ കമ്മ്യൂണിസം പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആ കെണിയിൽ അകപ്പെട്ട അഹമ്മദ് സുകാർണോ അവസാനം കമ്മ്യൂണസത്തിന്റെ ബലിയാടായി. ഖബറുകൾ ക്ക് മുകളിൽ അരിവാൾചുറ്റിക അടയാളം വെക്കാൻ മടിയില്ലാത്ത മുസ്ലിംകൾ ഒരുകാലത്ത് ഇന്തോനേഷ്യയിൽഉണ്ടായിരുന്നു.

1955 ലാണ് ആദ്യ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 2004 വരെ ഇന്തോനേഷ്യക്കാർ ഒരു പ്രസിഡന്റിനെ തിരഞ്ഞെടുത്തിരുന്നില്ല. അതിനുശേഷം, പ്രസിഡന്റിനെ അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കുന്നു. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ ഗവർണർമാർക്കും മേയർമാർക്കും തിരഞ്ഞെടുപ്പ് ഒരേ നടക്കുന്നുണ്ട്. 

1960 കളുടെ മധ്യത്തിലാണ് ഇന്തോനേഷ്യ "പുതിയ ഓർഡറിലേക്ക്" മാറിയത്. 22 വർഷത്തിനുശേഷം രാജ്യത്തെ ആദ്യത്തെ പ്രസിഡന്റ് സുകർനോയെ പുറത്താക്കി. രാജ്യത്തിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടങ്ങളിലൊന്നായിരുന്നു സുഹാർട്ടോയുടെ 31 വർഷത്തെ പ്രസിഡന്റ് സ്ഥാനത്തിന് അതോടെ തുടക്കമായി. 

സ്വേച്ഛാധിപത്യ പ്രസിഡന്റ് സുഹാർട്ടോ രാജിവച്ചത്തോടെ ഏകാധിപത്യത്തിന്റെ മൂന്ന് ദശകങ്ങൾ അവസാനിച്ചു. 1999 മുതൽ 2002 വരെ നീണ്ടുനിന്ന ഭരണഘടനാ പരിഷ്കരണ പ്രക്രിയ നാല്  സുപ്രധാന ഭരണഘടനാ ഭേദഗതികൾ നടത്തി. 

1999 ജൂണിൽ നടന്ന ഒരു പൊതുതെരഞ്ഞെടുപ്പ് നാൽപത് വർഷത്തിനിടെയുണ്ടായ സ്വതന്ത്ര തെരെഞ്ഞെടുപ്പായിരുന്നു. 1999 ഒക്‌ടോബറിൽ രാജ്യത്തെ നാലാമത്തെ പ്രസിഡന്റായി അബ്ദുറഹ്മാൻ വാഹിദിനെയും രാജ്യത്തെ ആദ്യത്തെ പ്രസിഡൻറ് സുകർനോയുടെ മകളായ മെഗാവതി സുകർനോപുത്രിയെയും ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തു. ജോകോ വിഡോഡോയാണ് നിലവിലെ പ്രസിഡണ്ട്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter