ഇസ്ലാമിക നാഗരികതയും യൂറോപ്പ് കടമെടുത്തതും

അബ്ബാസി കാലഘട്ടത്തിലാണ് ഇസ്ലാമിക തത്വ ശാസ്ത്ര മേഖലയിൽ പുതിയ ആശയങ്ങൾ ഉൾത്തിരിയാൻ  തുടങ്ങിയത്. അന്നുണ്ടായിരുന്ന മുസ്ലിം ചിന്തകരിൽ അഗ്രഗണ്യനായിരുന്നു അൽ കിന്ദി (801-873). പാശ്ചാത്യൻ നാടുകളിൽ അരിസ്റ്റോട്ടിൽന് ഉണ്ടായിരുന്ന അതേ സ്വാധീനം  അറേബ്യൻ നാടുകളിൽ അൽ കിന്തി ക്ക്  ഉണ്ടായിരുന്നു. വിശ്വാസത്തെയും യുക്തിയെയും  സമന്വയിപ്പിക്കുക എന്ന വെല്ലുവിളി al-kindi സധൈര്യം ഏറ്റെടുത്തു. അതേസമയം യവന പൈതൃകത്തെ ഇസ്ലാമുമായി കൂട്ടിയിണക്കി പുതിയൊരു ദാർശനിക പദ്ധതിക്ക് രൂപം നൽകുകയായിരുന്നു ഫാറാബി (870-950). പ്ലാറ്റോയുടെയും  അരിസ്റ്റോട്ടിലിന്റെയും ദർശനങ്ങളും ആശയ സംഹിതകളും സംയോജിപ്പിച്ചുകൊണ്ട് ഒരു നവ ദർശനത്തെ നിർമിക്കുകയായിരുന്നു അൽ ഫാറാബി.

പ്രസ്തുത കാലഘട്ടത്തിൽ തന്നെയാണ് “ഇഖ്‌വാന് സ്വഫ”  എന്ന ഒരുപറ്റം ധിഷണാശാലികളുടെ കൂട്ടായ്മ ഉരുത്തിരിഞ്ഞു വരുന്നതും.ഇവർ തയ്യാറാക്കിയ 52 നിബന്ധങ്ങളുള്ള «രസാഇലു ഇഖ്‌വാനി സ്വഫ»  എന്ന വിജ്ഞാനകോശം പിറവിയെടുത്തതും  983 ലായിരുന്നു. ബസ്വറ കേന്ദ്രീകരിച്ചാണ് അതിന്റെ പൂർത്തീകരണം നടന്നത്. എന്നാൽ ഇതിന് മുമ്പ് മുഹമ്മദ് സകരിയ റാസി സോക്രട്ടീസ് ചിന്താധാരകളെ വിശകലനം ചെയ്യുന്ന «കിതാബുൽ ജമ്മാ അനിൽ ഹിക്മത്തയ്ൻ» എന്നാ ബൃഹത്തായ ഗ്രന്ഥം രചിച്ചിരുന്നു.

അരിസ്റ്റോട്ടിലിയൻ തത്വചിന്തയിൽ ആഴമുള്ള രചനകൾ നടത്തിയിരുന്നു ഭുവന വിശ്രുതനായിരുന്നു ഇബ്നു സീന (അവിസെന്ന ) 980-1037. നൂറോളം കൃതികൾ ഉള്ള അദ്ദേഹത്തിന് 68 എണ്ണം മതവും തത്വ മീമാംസ യുമായി ബന്ധപ്പെട്ട തും, 11 എണ്ണം ഗോളശാസ്ത്രവും, 16 എണ്ണം മെഡിസിനും ആയി ബന്ധമുള്ളതും,4 എണ്ണം കാവ്യമായി ബന്ധിക്കുന്നത് ആയിരുന്നു.

Also Read:കൊര്‍ദോവ: ഇസ്‌ലാമിക നാഗരികതയില്‍നിന്നും പടിഞ്ഞാറ് വെളിച്ചം കൊളുത്തിയ കാലം

യവന ചിന്തയെ ഇസ്ലാമിക സംഹിതയിൽ മാറ്റുരച്ച് മറ്റൊരു പ്രതിഭാധനൻ ആണ്  ഇമാം ഗസ്സാലി 1049-1111... 973 ഇൽ ജനിക്കുന്ന അൽബറൂനി ഗണിത ശാസ്ത്രം, ഗോള ശാസ്ത്രം, എന്നീ മേഖലയിൽ അർപ്പിച്ച സംഭാവനകൾ ഒട്ടനവധിയാണ്. ഗോളശാസ്ത്ര മേഖലയിൽ അദ്ദേഹം തുറന്നിട്ട പ്രവിശാലമായ ലോകം യൂറോപ്യരെ ഏറെ   അതിശയിപ്പിച്ച താണ്.

മനുഷ്യ നാഗരികതയുടെയും  മാനവചരിത്രത്തിന്റെയും സമ്പൂർണ്ണ  നിഗമനങ്ങളെ കോർത്തിണക്കിയ ഇബ്നു ഖൽദൂന്റെ മുഖദ്ദിമ  ഇതിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ഇന്നും അക്കാദമിക തലങ്ങളിൽ  മുഖദ്ദിമ യുടെ അനുരണനങ്ങൾ  ഒട്ടും കുറവല്ല....

യഥാർത്ഥത്തിൽ ഇസ്ലാം ഇവിടെയെല്ലാം നാഗരികതയ്ക്ക് പുതിയ ഒരു ലോകം നിർമിക്കുകയായിരുന്നു. ലോക നാഗരികതയെ കുറിച്ച് പഠിച്ച എഡ്വേർഡ്  മാക്നാൾഡ് ബേൺസ് പറയുന്നു “ ഗോളശാസ്ത്രം ഗണിത ശാസ്ത്രം പ്രകൃതി ശാസ്ത്രം വൈദ്യം എന്നിവയിലെല്ലാം പ്രാചീന അറബ് മുസ്ലീങ്ങൾക്ക് അപാരമായ പ്രാവീണ്യമുണ്ടായിരുന്നു. അരിസ്റ്റോട്ടിൽ ഇനോട് ആദരവ്  പുലർത്തിക്കൊണ്ട് തന്നെ ഭൂമിക്കു ചുറ്റും സൂര്യൻ കറങ്ങുന്നുവെന്നതിനെ എതിർക്കാൻ അവർക്കൊട്ടും സങ്കോചം  ഉണ്ടായിരുന്നില്ല. ഭൂമി സ്വയം കറങ്ങി കൊണ്ടുതന്നെ സൂര്യനെ ചുറ്റുന്നു എന്നു് അവർ കണിശമായി പറയുന്നുണ്ട് ”..

സെവിലിലെ അൽബിതുർജിAlpertrius (മ 1217)ആണ് ആധുനിക ജ്യോതിശാസ്ത്രത്തിന് പിതാവ്. കൂഫയിലെ ജാബിർ ബിൻ ഹയ്യാൻ(813 മ )ആണ് ആൾജിബ്രാ കണ്ടുപിടിച്ചത്. ലോഹ ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ആവിഷ്കരിച്ചതും നൈട്രിക് ആസിഡ് കണ്ടുപിടിച്ചതും അദ്ദേഹമായിരുന്നു. ബഗ്ദാദിലെ അലി ബിൻ ഈസ അൽ കഹഹാൽ ആണ് «ഒഫ്താൽമോളജി» യുടെ പിതാവ്. കൈറോയിലെ ഇബ്നു നഫീസ് (മ.1288)രക്തചംക്രമണ ഘടന കണ്ടെത്തി....

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter