ഇന്ത്യയിൽ ഇസ്‌ലാമോഫോബിയ ഏറ്റവും മാരകരൂപം പ്രാപിക്കുന്നു : നോം ചോംസ്കി

ഇന്ത്യയിൽ ഇസ്‌ലാമോഫോബിയയുടെ ഏറ്റവും മാരകമായ രൂപം പ്രാപിക്കുകയാണെന്ന് വിഖ്യാത ഭാഷാ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ നോം ചോംസ്കി. രാജ്യത്ത് 250 ദശലക്ഷം വരുന്ന മുസ്‌ലിംകൾ പീഡിത ന്യൂനപക്ഷമായി വരികയാണെന്നും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർ എമിററ്റസ് കൂടിയായ ചോംസ്കി പറഞ്ഞു.

ആംനസ്റ്റി ഇന്റർനാഷണൽ യു.എസ്.എ, ജെനോസൈഡ് വാച്ച്, ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ ഉൾപ്പെടെ പതിനേഴോളം സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇന്ത്യയിൽ മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള സ്വതന്ത്ര ചിന്തയ്ക്ക് നേരെയും വിദ്യാഭ്യാസ മേഖലയിലുമുണ്ടായിരുന്ന അതിക്രമങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. കശ്മീരിൽ ഇന്ത്യ നടത്തുന്ന അതിക്രമങ്ങൾക്ക് പുറമേയാണിത്. " - ചോംസ്കി പറഞ്ഞു.

ഇന്ത്യൻ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തിൻറെ മതേതര അടിത്തറകളെ തകർക്കുന്ന രീതിയിലുള്ള മോദി ഭരണകൂടത്തിന്റെ ഭൂരിപക്ഷ സമുദായത്തിന്റെ പ്രചാരണമാണെന്ന് പരിപാടിയിൽ സംസാരിച്ച മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഏഷ്യ അഡ്വക്കസി ഡയറക്ടർ ജോൺ സിഫ്റ്റൺ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter