അധിനിവേശ വെസ്റ്റ് ബാങ്കിൽ നാലായിരം കുടിയേറ്റ ഭവനങ്ങൾക്ക് കൂടി അംഗീകാരം നൽകാനൊരുങ്ങി ഇസ്രായേൽ
അധിനിവേശ വെസ്റ്റ് ബാങ്കിൽ നാലായിരം അനധികൃത കുടിയേറ്റ ഭവനങ്ങൾ കൂടി നിർമ്മിക്കാനുള്ള പദ്ധതിയുമായി ഇസ്രായേൽ മുന്നോട്ട്. ഇതിന് അംഗീകാരം നല്കാന്‍, ആസൂത്രണ സമിതി അടുത്തയാഴ്ച യോഗം ചേരുമെന്ന് ആഭ്യന്തര മന്ത്രി എയ്ലെറ്റ് ഷേക്ക് വെള്ളിയാഴ്ച ട്വീറ്റിൽ കുറിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഫലസ്തീൻ ഭൂമിയിൽ, ജൂതന്മാർക്ക് വേണ്ടി നിർമ്മിച്ച ഭവന സമുച്ചയങ്ങള്‍ക്കാണ് ഔദ്യോഗിക അംഗീകാരം നല്കുന്നത്. ഏഴ് ലക്ഷത്തിലധികം ഇസ്രായേലി കുടിയേറ്റക്കാർ വെസ്റ്റ് ബാങ്കിലും അധിനിവേശ കിഴക്കൻ ജറുസലേമിലുമായി ഇത് വരെ താമസമാക്കിയിട്ടുണ്ട്.
ഈ കുടിയേറ്റ വിപുലീകരണ പ്രവർത്തനങ്ങളെ, ബൈഡൻ ഭരണകൂടം ശക്തമായി എതിർത്തായും എതിര്‍പ്പ് ഇസ്രായേലിനോട് ആവർത്തിച്ച് വ്യക്തമാക്കിയതായും ഇസ്രായേലിലെ യുഎസ് അംബാസഡർ തോമസ് നൈഡ്‌സ് വെള്ളിയാഴ്ച പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 1967-ലെ അറബ് യുദ്ധത്തിൽ ഇസ്രായേൽ പ്രദേശങ്ങൾ പിടിച്ചെടുത്തതിനുശേഷം വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ഇസ്രായേൽ കുടിയേറ്റ വിപുലീകരണം, മാറി മാറി വന്ന സര്‍ക്കാറുകളെല്ലാം അനുസ്യൂതം തുടരുകയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment