ഇസ്രയേൽ സൈന്യം ഫലസ്തീന്‍ യുവാക്കളെ അറസ്റ്റ് ചെയ്തു
ടെൽഅവീവിനടുത്തുള്ള ജൂത കുടിയേറ്റ നഗരമായ ഏലാദില്‍ കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തിൽ മൂന്ന് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന രണ്ട് ഫലസ്തീനി പൗരന്മാരെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു. അസദ് യൂസഫ് അൽ രിഫാഈ (19), സുബ്‍ഹി ഇമാദ് സ്ബെയ്ഹത്ത് (20) എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. "ആക്രമം നടത്തിയ തീവ്രവാദികളെ പിടികൂടുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു, അത് ചെയ്തിരിക്കുന്നു" എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇതിനോട് പ്രതികരിച്ചത്.
1948 ജൂലൈയിൽ വംശീയമായി നശിപ്പിക്കപ്പെട്ട ഫലസ്തീൻ ഗ്രാമമായ അൽ-മുസൈരിയയുടെ അവശിഷ്ടങ്ങളിലാണ് ഏലാദ് നഗരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഇസ്റാഈലിലെ തീവ്ര ഓർത്തഡോക്സ് ജൂത നഗരം ആയാണ് ഇത് അറിയപ്പെടുന്നത്.
ഞായറാഴ്ച വൈകുന്നേരം, അധിനിവേശ വെസ്റ്റ് ബാങ്കിലെ ജബാര സൈനിക ചെക്ക് പോയിന്റിന് സമീപം ഒരു ഫലസ്തീൻ യുവാവിനെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹമൂദ് സാമി ഖലീൽ ആണ് കൊല്ലപ്പെട്ടതെന്നും ഫലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. 
ഇസ്രായേൽ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന മെയ് 5 വ്യാഴാഴ്ചയായിരുന്നു ഏലാദ് അക്രമണം നടന്നത്. 1948 ല്‍ നടന്ന സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപന ദിനമാണ് ഇത്. അതേ സമയം, ഏഴു ലക്ഷത്തിലധികം പേരെ ഭവനരഹിതരാക്കിയ, നിരന്തര ദുരന്തങ്ങളുടെ ഓര്‍മ്മദിനമാണ് ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter