വെസ്റ്റ്ബാങ്ക് അതിർത്തി കടക്കാൻ ശ്രമിച്ച ഫലസ്തീൻ യുവാവ് വെടിയേറ്റ് മരിച്ചു
ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച പലസ്തീൻ യുവാവിനെ വെടിവെച്ചു കൊന്നതായി ഇസ്രയേൽ സൈന്യം അറിയിച്ചു. വടക്കൻ വെസ്റ്റ്ബാങ്ക് നഗരമായ തുൽക്കരെമിന് സമീപം സുരക്ഷാ വേലി ഭേദിച്ച് ഇസ്റാഈലിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് നേരെ വെടിയുതിർത്തതെന്ന് ഇസ്രായേലി സൈന്യം വിശദീകരിച്ചു.
മഹ്മൂദ് ഇറം എന്ന ചെറുപ്പക്കാരനാണ് വെടിയേറ്റതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ജബാറ സൈനിക ചെക്ക് പോയിന്റിന് സമീപം വെച്ചാണ് ഇസ്രായേൽ സൈന്യം ഇറമിനെ വധിച്ചതെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസ് സ്വദേശിയാണ് മഹ്മൂദ് ഇറം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter