കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇർഷാദ് മട്ടൂവിന് പുലിറ്റ്‌സർ പുരസ്കാരം
കശ്മീരി ഫോട്ടോ ജേണലിസ്റ്റ് സന്ന ഇർഷാദ് മട്ടൂ, ഫീച്ചർ ഫോട്ടോഗ്രഫി 2022 വിഭാഗത്തിൽ പുലിറ്റ്‌സർ പുരസ്‌കാരം നേടി. അഫ്ഗാനിസ്ഥാനില്‍ വെച്ച് കൊല്ലപ്പെട്ട ദാനിഷ് സിദ്ദിഖി, അദ്‌നാൻ ആബിദി, അമിത് ദേവെ എന്നിവരുൾപ്പെടെയുള്ള റോയിട്ടേഴ്‌സ് സംഘത്തിനൊപ്പമാണ് ഇന്ത്യയിലെ കോവിഡ് -19 പ്രതിസന്ധി ചിത്രങ്ങളിലൂടെ പകര്‍ത്തിയതിന് സന്ന അവാർഡ് നേടിയിത്. 
2020-ൽ മൂന്ന് കശ്മീരി ഫോട്ടോ ജേർണലിസ്റ്റുകളായ ദാർ യാസിൻ, മുഖ്താർ ഖാൻ, ചന്നി ആനന്ദ് എന്നിവരും പുലിറ്റ്സർ നേടിയിരുന്നു. നിരവധി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ സന്നയുടെ കൃതികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
പത്രം, മാസിക, ഓൺലൈൻ ജേണലിസം, സാഹിത്യം, സംഗീത രചന എന്നിവയിലെ നേട്ടങ്ങൾക്കുള്ള അമേരിക്കൻ പുരസ്കാരമാണ് പുലിറ്റ്സർ അവാര്‍ഡ്. 1917-ൽ പത്രം പ്രസാധകനെന്ന നിലയിൽ ഏറെ പ്രശസ്തനും സമ്പന്നനുമായ ജോസഫ് പുലിറ്റ്‌സര്‍, തന്റെ മരണപത്രത്തില്‍ കുറിച്ച് വെച്ചതിന്റെ അടിസ്ഥാനത്തിലാണ് പുലിറ്റ്സര്‍ അവാര്‍ഡ് സ്ഥാപിതമായത്. ഇത് നിയന്ത്രിക്കുന്നത് കൊളംബിയ സർവകലാശാലയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter