മര്‍ഹൂം കെ.പി ഉസ്മാന് സാഹിബ് അനുസ്മരണ ഗ്രന്ഥം പ്രകാശനം ചെയ്തു
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും കേരളത്തിലെ മദ്രസാ പ്രസ്ഥാനത്തിന്റെ വിജയശില്പികളില് പ്രധാനിയുമായ മര്‍ഹൂം കെ.പി ഉസ്മാന് സാഹിബിന്റെ ജീവചരിത്ര ഗ്രന്ഥം പ്രകാശിതമായി. ചേളാരിയിലെ സമസ്ത വിദ്യാഭ്യാസബോര്‍ഡ് ഹാളില്‍വെച്ച് നടന്ന പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര് പുസ്തകത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചു.
കെ.പി ഉസ്മാന് സാഹിബ് കര്‍മവും കാലവും എന്ന് നാമകരണം ചെയ്ത കൃതി ചെമ്മാട് ബുക്ക് പ്ലസാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പട്ടിക്കാട് ജാമിഅ നൂരിയ്യ പഠനകാലത്ത് തങ്ങളുടെ ഉര്‍ദു അധ്യാപകന് കൂടിയായ മര്‍ഹൂം ഉസ്മാന് സാഹിബ് വിദ്യാഭ്യാസ മേഖലകള്ക്കര്പ്പിച്ച സേവനത്തെ പ്രൊഫ.കെ.ആലികുട്ടി മുസ്ലിയാര് അനുസ്മരിച്ചു. സമുദായത്തിന് വേണ്ടി സമര്‍പ്പിച്ച ആ ജീവിതം തീര്‍ത്തും മാതൃകാപരമാണെന്നും അദ്ദേഹം പ്രകാശനചടങ്ങില്‍ പറഞ്ഞു.
ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയാണ് ഗ്രന്ഥത്തിന്റെ അവതാരിക നിര്‍വഹിച്ചിരിക്കുന്നത്.മര്‍ഹൂം കെ.പി ഉസ്മാന് സാഹിബിന്റെ മകന് കൂടിയായ ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍ സാഹിബാണ് ചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങിയത്. നിലവില്‍ വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്റ് സെക്രട്ടറിയാണ് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍.ഇസ്ലാം ഓണ്‍ വെബ് എഡിറ്ററും ആനുകാലിക എഴുത്തുകാരനുമായ എ.പി അബ്ദുല്‍ ഹഖ് ഹുദവി മുളയങ്കാവാണ് ഗ്രന്ഥരചന നിര്‍വഹിച്ചിരിക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്ലിയാര്, മര്‍ഹൂം കെ.പി ഉസ്മാന് സാഹിബിന്റെ മകന് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുസ്സമദ് പൂക്കോട്ടൂര്‍,സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment