ഒരു തെരുവിന്റെ പേര് 'പാലസ്തീൻ വേ' എന്നാക്കി ന്യൂജേഴ്സി
യുഎസ് നഗരമായ ന്യൂജേഴ്സിയിലെ പാറ്റേഴ്സണിൽ, ഏറെ തിരക്ക് പിടിച്ച ഒരു തെരുവിന്റെ പേര് മാറ്റി ഫലസ്തീന് വേ എന്നാക്കി. നഗരത്തിലെ  ഫലസ്തീനികളുടെ സാന്നിധ്യവും ബിസിനസ്സിനും നാഗരിക സമൂഹത്തിനും അവര്‍ നൽകിയ സംഭാവനകളും പരിഗണിച്ചാണ്, പാറ്റേഴ്സൺ സിറ്റി കൗൺസിൽ, പേര് മാറ്റത്തിന് ഏകകണ്ഠമായി വോട്ട് ചെയ്തത്.
5,000-ത്തിലധികം ആളുകള്‍, കൈയ്യില്‍ ഫലസ്തീന്‍ പതാകകളുമേന്തി ഇത് ആഘോഷിക്കാനെത്തി. പലസ്തീൻ പരമ്പരാഗത വസ്ത്രങ്ങൾ വിൽക്കുന്ന ഗായകരും കച്ചവടക്കാരും ചേര്‍ന്ന് ഉല്‍സവം തന്നെ തീര്‍ത്തു.
"അമേരിക്കൻ ജനതക്ക് ഫലസ്തീനികൾ എണ്ണമറ്റ സംഭാവനകൾ നൽകിയിരിക്കുന്നു. ഫലസ്തീനികൾ എപ്പോഴും പുതിയ വഴികൾ തേടുന്നവരാണ്. അത്തരത്തില്‍ അവര്‍ ഉണ്ടാക്കിയെടുത്ത പുതിയൊരു വഴിയാണ് ഈ തെരുവ് പോലും. അത് കൊണ്ടാണ് ഈ തെരുവിന് ഫലസ്തീൻ വേ എന്ന് " ലെബനീസ്, സിറിയൻ പാരമ്പര്യമുള്ള നഗര മേയർ ആന്ദ്രെ സയേഗ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter