അച്ചടിനിറുത്തി പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള സഊദിയിലെ 'അൽ റിയാദ്' ദിനപത്രം
- Web desk
- Sep 10, 2026 - 11:33
- Updated: Sep 13, 2026 - 11:34
സഊദി അറേബ്യയിലെ ഓരോ പ്രഭാതത്തിലും അച്ചടിമഷിയുടെ ഗന്ധത്തോടൊപ്പം അറിവു പകർന്നുനൽകിയ ഒരു വലിയ ചരിത്രം ഇവിടെ അവസാനിച്ചു.ഏഴ് പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുള്ള 'അൽ റിയാദ്' ദിനപത്രവും സൗദിയിലെ മാധ്യമചരിത്രത്തിന് അടിത്തറയിട്ട 'അൽ യമാമ' മാസികയും ഇനി അച്ചടി മഷി പുരളില്ല.
കാലത്തിൻറെ ചുവരെഴുത്തുകൾ വായിച്ച്, കടലാസു താളുകളോട് വിടപറഞ്ഞ് പൂർണമായും ഡിജിറ്റൽ ലോകത്തേക്ക് കുടിയേറിയിരിക്കുകയാണ് ഈ പ്രമുഖ പ്രസിദ്ധീകരണങ്ങൾ. സൗദിയുടെ മാധ്യമ തലസ്ഥാനമായ റിയാദിലെ മർഖബിൽ നിന്ന് 1965 മേയ് ഒന്നിന് പ്രയാണം തുടങ്ങിയ 'അൽ റിയാദ്' പത്രം പിന്നീട് മലസിലേക്കും അൽ സഹാഫയിലേക്കും ആസ്ഥാനം മാറ്റി രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വാർത്താശബ്ദമായി വളരുകയായിരുന്നു. 1953-ൽ തുടക്കമിട്ട അൽ യമാമ മാസികയാകട്ടെ, മേഖലയിലെത്തന്നെ സാംസ്കാരിക വായനയുടെ വഴികാട്ടിയുമായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment