ശൈഖ് ഡോ. അലി ജുമുഅ: സമകാലിക ഈജിപ്തിന്റെ പാണ്ഡിത്യ ശോഭ 

സമകാലിക ലോകത്ത് ഭുവന പ്രസിദ്ധനായ ശാഫിഈ പണ്ഡിതനാണ് മുൻ ഈജിപ്ഷ്യന്‍ ഗ്രാന്റ് മുഫ്തി ഡോ. ശൈഖ് അലി ജുമുഅ മുഹമ്മദ് അബ്ദുൽ വഹാബ്. ഈജിപ്തിലെ ആധുനിക മുസ്ലിം പണ്ഡിത സഭയിൽ മുഖ്യകാര്യദർശിയുമായ അദ്ദേഹം ആത്മീയതയുടെ പ്രശോഭിത സാന്നിധ്യമാണ്. അഗാധ പാണ്ഡിത്യവും ഇസ്‌ലാമിക പ്രബോധന രംഗങ്ങളില്‍ അനുഷ്ടിച്ച സേവനങ്ങളും അദ്ദേഹത്തെ 2003 മുതൽ 2013 വരെയുള്ള പത്ത് വർഷക്കാലം ഈജിപ്ത്യന്‍ മതകാര്യ വകുപ്പിന്റെ കീഴിലെ ഉന്നത പദവിയായ ഗ്രാന്റ് മുഫ്തി പട്ടത്തിനര്‍ഹനാക്കി (നിലവിൽ ആ പദവി അലങ്കരിക്കുന്നത് ശൈഖ് ശൗകി ഇബ്റാഹീം അല്ലാമാണ്).

ഈജിപ്തിലെ ‘ബനീ സുവൈഫ’ ഗ്രാമത്തില്‍ 1952 മാര്‍ച്ച് 3 നായിരുന്നു അലി ജുമുഅയുടെ ജനനം(നിലവിൽ 69 വയസ്സ്). ശരീഅത്ത് നിയമം കണിശതയോടെ കൈകാര്യം ചെയ്തിരുന്ന ഒരു നിയമജ്ഞനായിരുന്ന പിതാവ് വ്യത്യസ്ത വിഷയങ്ങളിലായി മുപ്പതിനായിരം ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ലൈബ്രറി സ്വന്തമയി സജ്ജീകരിച്ചിരുന്നു. ലോകത്തിന്റെ നാനാദിക്കുകുളില്‍ നിന്നും ഈജിപ്തിലെത്തിയിരുന്ന വിജ്ഞാന കുതുകികള്‍ തന്റെ പിതാവിന്റെ ഈ ലൈബ്രറി ഉപയോഗപ്പെടുത്തിയിരുന്നതായി ശൈഖ് അലി ജുമുഅ പറയുന്നു. തന്റെ വൈജ്ഞാനിക വളര്‍ച്ചയില്‍ ഈ ലൈബ്രറി ഏറെ ഉപകരിച്ചതായും അദ്ദേഹം അനുസ്മരിച്ചു. തിരക്കേറിയ ഇന്നത്തെ ഔദ്യോഗിക ജീവിതത്തിനിടയിലും തന്റെ വൈജ്ഞാനിക സമ്പത്തിന്റെ പരിപോഷണത്തിന് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

വിദ്യാഭ്യാസം 
പിതാവില്‍ നിന്നായിരുന്നു ശൈഖ് അലി ജുമുഅയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ഉന്നത കലാലയങ്ങളില്‍ ചേര്‍ന്ന് ഇസ്‌ലാമിക ശരീഅത്തിലും കൊമേഴ്‌സിലും ഡിഗ്രികള്‍ കരസ്ഥമാക്കി. ശേഷം ഈജിപ്തിലെ ലോകപ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക്-അറബിക് സ്റ്റഡീസ് കോളേജിൽ ചേർന്നു പഠിക്കുകയും 1979 ൽ നിന്നും ബിരുദം നേടി. പിന്നീട്, അവിടെ തന്നെയുള്ള ശരീഅ കോളേജിൽ നിന്നും 1985 ൽ ഉസ്വൂലുൽ ഫിഖ്ഹിൽ ഉന്നത മാർക്കോടെ പിജി പാസ്സായി. പ്രസ്തുത കോളേജിൽ നിന്ന് തന്നെ ഉസൂലുൽ ഫിഖ്ഹിൽ തന്നെ ഒന്നാം റാങ്കോടെ 1988 ൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.

ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും അൽ ആദാബുൽ ഇൻസാനിയ്യ (ഹ്യൂമൻ ഇൻറ്റികുറ്റി) എന്നതിൽ ലോകത്ത് സമാധാന സഹിഷ്ണുതക്ക് വേണ്ടി പലവിധേന പ്രവർത്തിച്ചതിനുള്ള ആദര സൂചകമായി 2011ൽ അവിടെ നിന്നും ഹോണററി ഡോക്ടറേറ്റും ലഭിച്ചു. അതിന് പുറമെ ഈജിപ്തിന്റെ സാമൂഹിക വികസന കാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയ ഉന്നത വ്യക്തിത്വങ്ങൾക്ക് ഉസ്യൂത് യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയ ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. മതവിജ്ഞാനീയങ്ങൾക്ക് പുറമെ ഫിനാൻസ്,മാത് സ്, തുടങ്ങി വിവിധ ഭൗതിക വിഷയങ്ങളിലും അവഗാഹം നേടിയെടുത്തു. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ നിരവധി ഉന്നത ശ്രേഷ്ഠരായ പണ്ഡിതമഹത്തുക്കളിൽ നിന്നും അദ്ദേഹം അറിവിന്റെ മധുനുകർന്നു. സ്വാലിഹ് ജഅ്ഫരി, മുഹമ്മദ് അലവി മാലികി, ഇവള് സബീദി ഇവളുല്ലാഹ് ഹിജാസി തുടങ്ങി 30 ൽ പരം ഗുരുമുഖങ്ങൾ.

 നേതൃരംഗത്തെ സജീവ സാന്നിധ്യം 
മതപരവും സാമൂഹികവുമായ പുരോഗതിക്കാവശ്യമായ വിവിധ കർമ്മണ്ഡലങ്ങളിലെ സജീവ സാന്നിധ്യമുള്ള മികച്ച നേതൃ പാഠവമുള്ള  പണ്ഡിതനായ അദ്ദേഹം അൽ അസ്ഹറിലെ ആധികാരിക പരമോന്നത മത പണ്ഡിത സംഭയിലെ മുൻനിരയിലുള്ള വ്യക്തിത്വമാണ്. ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം വ്യക്തിത്വങ്ങളുടെ പട്ടികയിൽ 2009 മുതൽ 2021 വരെയുള്ള തുടർച്ചയായ 12 വർഷം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ അദ്ദേഹം എത്രമാത്രം പ്രശംസനീയമായ അടയാളപ്പെടുത്തലുകൾ നടത്തുന്ന എന്നതിന്റെ തെളിവാണ്. വിശുദ്ധ ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെടുന്ന ആധുനിക കാലത്ത് ട്രഡീഷണൽ ഇസ്ലാമികതയെ ലോകസമക്ഷം സമർപ്പിക്കുന്നതിനായി അമേരിക്ക, ജപ്പാൻ, ഇന്ത്യ,ചൈന, ജോർദാൻ, തായ്‌ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം കേരളത്തിലും വന്നിട്ടുണ്ട്. താൻ ഗ്രാന്റ് മുഫ്തി പദവി അലങ്കരിച്ചിരുന്ന കാലത്ത് പരമാവധി സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന അദ്ദേഹം

നിലവിൽ 
ഈജിപ്തിലെ പാർലമെന്റ് അംഗമാണ്. അതിന് പുറമെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് കോളേജിലെ ഫിഖ്ഹ് പ്രൊഫസർ, ആഗോള മുസ്ലിം പണ്ഡിത സഭ റാബിതയുടെ കീഴിലുള്ള ഫിഖ്ഹ് കൗൺസിൽ അംഗം, അൽ അസ്ഹർ ജനറൽ സൂപ്പർവൈസർ (2000 മുതൽ), അബൂദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്വാബ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് മെമ്പർ, അൽ അസ്ഹർ പണ്ഡിത സഭയുടെ കീഴിലുള്ള ഫിഖ്ഹ് കൗൺസിൽ മേധാവി, തുടങ്ങി ഈജിപ്തിനകത്തും പുറത്തുമായി വിവിധ മത- വൈജ്ഞാനിക-സാമൂഹിക ഉന്നത പദവികൾ അലങ്കരിച്ച് കൊണ്ടിരിക്കുന്നു.

Also Read:ശൈഖ് മുഹമ്മദ് യഅ്ഖൂബീ; പാണ്ഡിത്യഗരിമയുടെ സമകാലിക സിറിയൻ മോഡൽ 

അറിവിനെ ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശോഭിച്ചതിന്റെ ഫലമാണ് ഒമാനിലെ ശരീഅ കോളേജ് രൂപപ്പെട്ടത്. അതിന് പുറമെ നിരവധി യൂണിവേഴ്സിറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക കമ്മിറ്റികളിൽ അംഗമായിരുന്നു. ആഗോള തലത്തിൽ അറിയപ്പെടുന്ന ഒട്ടേറെ പ്രമുഖ അക്കാദമിക്-ഉലമ കോൺഫറൻസുകളിൽ പങ്കെടുക്കുകയും അവിടെയെല്ലാം തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചതായും കാണാം.സാമൂഹിക ജന ജീവിതത്തിന്റെ പുരോഗതിക്കാവശ്യമായ നിരവധി വികസന പദ്ധതികൾക്ക് രൂപം നൽകി നടപ്പിലാക്കിയ ഒരു പണ്ഡിതനായ അദ്ദേഹത്തിന്റെ കർമശാസ്ത്ര ഫത് വകളും നിലപാടുകളും ആധുനിക മുസ്ലിം ലോകം സാകൂതം നോക്കികാണുന്നത് അദ്ദേഹത്തിന്റെ പാണ്ഡിത്യ മഹിമയുടെ നേർരൂപമാണ്.

 രചനകൾ 
ശാഫിഈ മദ്ഹബിൽ ആധുനിക ലോകത്ത് എണ്ണപ്പെടുന്ന പണ്ഡിതനായ അദ്ദേഹത്തിന് കർമശാസ്ത്ര വിഷയങ്ങളിലാണ് ഏറെ താൽപര്യം. ഒരു സാഹിത്യകാരന്‍ കൂടിയായ അലി ജുമുഅ അറബി, ഇംഗ്ലീഷ് ഭാഷകളിലായി കനപ്പെട്ട 100 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഉസൂലുൽ ഫിഖ്ഹിനെ ആധാരമാക്കിയുള്ള അതിൽ രചനകളാണ് മിക്കതും. 
അതിൽ പ്രധാനപ്പെട്ട രചനകൾ താഴെ ചേർക്കുന്നു

- അസറു ദിഹാബിൽ മഹല്ലി ഫിൽ ഹുക്മി 
- അൽ ഇസ്ലാമു വൽ മുവാസാത് ബൈനൽ വഖിഇ വൽ മഅ്മൂൽ -അൽ ഇഫ്താഉ ബൈനൽ ഫിഖ്ഹി വൽ വാഖിഅ് 
- അൽ ഇമാം ബുഖാരി (റ) വജാമിഉഹു സ്വഹീഹ്
- അൽ ഇമാം ശാഫിഈ(റ) വമദ്റസതുഹുൽ ഫിഖ്ഹിയ്യ
- അൽ ഹുക്മുശ്ശറഇയ്യ് ഇൻദൽ ഉസ്വൂലിയ്യീൻ 
- അൽ അവാമിർ വന്നവാഹീ ഇൻദൽ ഉസ്വൂലിയ്യീൻ 
- അൽ ഇജ്മാഅ് ഇൻദൽ ഉസ്വൂലിയ്യീൻ 
- അൽ ഖിയാസ് ഇൻദൽ ഉസ്വൂലിയ്യീൻ 
- തആറുളുൽ അഖ്സിയ്യ ഇൻദൽ ഉസ്വൂലിയ്യീൻ 
- ഖൗലുസ്വഹാബി ഇൻദൽ ഉസ്വൂലിയ്യീൻ 
- ആലിയാതുൽ ഇജ്തിഹാദ്
- അതജ്ദീദ് ഫീ ഉസ്വൂലിൽ ഫിഖ്ഹ് 
- ഖളിയതുൽ മുസ്വ്തലഹിൽ ഉസ്വൂലിയ്യ്
- അന്നസ്ഖ് ഇൻദൽ ഉസ്വൂലിയ്യീൻ 
- അഖീദതു അഹ്ലിസുന്നതി വൽ ജമാഅ
- ഇൽമു ഉസ്വൂലിൽ ഫിഖ്ഹി വ അലാകതുഹു ബിൽ ഫൽസഫ 
- റുഅ്യ ഫിഖ്ഹിയ്യ ഹളാരിയ്യ
- അന്നമാസിജുൽ അർബഅ 
- അൽ മദ്ഖൽ (ഇസ്ലാമിക കർമശാസ്ത്ര സരിണകളെ കുറിച്ചുള്ള പ്രാഥമിക അടിസ്ഥാന തത്വങ്ങളെ പരിചയപ്പെടുത്തുന്ന രചന)
- സ്വനാഅതുൽ ഇഫ്താഅ് 
- മൗസൂഅതുൽ ഫതാവാ
- അൽ ബയാൻ 
- തൈസൂറുന്നഹ്ജ് ഫീ ശറഹി മനാസികിൽ ഹജ്ജ്
- അൽ ഹജ്ജു വൽ ഉംറ അസ്റാർ വ അഹ്കാം
- അൽ ജിഹാദു ഫിൽ ഇസ്ലാം
- അദ്ദീനു വൽ ഹയാത്
- ഫതാവൽ ബൈതിൽ മുസ്ലിം
- അൽ ഫതാവാ റമളാനിയ്യ
- ഫതാവൽ മർഅതിൽ മുസ്ലിമ
- അൽ കലിമുത്വയ്യിബ്
- അൽ ഇസ്തിഅ്ദാദു ലി റമളാൻ
- ബർനാമിജുതർബിയതിൽ അഖ്‌ലാഖിയ്യ
- അത്തർബിയ വസ്സുലൂക്
- ഖതവാതുൽ ഖുറൂജി മിനൽ മആസ്വി 
- അദ്ദുആഉ വദിക്ർ
- അത്വരീഖു ഇലള്ളാഹ്
- അൽ വഹ്യു-അൽ ഖുർആനുൽ കരീം
-Environmentalism an Islamic perspective
- The truth of Islam and Misconceptions about Islam.
- In search For Acommon Word
Responding from the Tradition
- The Epistemology of Excellence A Journey into the Life and Thoughts of the Grand Mufti of Egypt
- Methodology of Moral Discipline in the Prophetic Tradition environnement 

അത് പോലെ വിവിധ വൈജ്ഞാനിക വിഷയങ്ങളെ ആധാരമാക്കിയുള്ള നിരവധി എൻസൈക്ലോപീഡിയ(സർവ്വ വിജ്ഞാന കോശം)കൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
അതിന് പുറമെ നിരവധി അക്കാദമിക് ലേഖനങ്ങളും ഗവേഷണ പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എഴുത്തിൽ പ്രാവീണ്യം നേടിയ അദ്ദേഹം ഈജിപ്തിൽ നിന്നും മറ്റും പുറത്തിറങ്ങുന്ന വിവിധ മാഗസിനുകളുടെയും അക്കാദമിക് ജേണലുകളുടെയും എഡിറ്റോറിയൽ ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
നിലവിൽ സിദ്ദീഖിയ്യ ശാദുലിയ്യ ത്വരീഖത്തിന്റെ ഈജിപ്തിലെ ശൈഖായ അദ്ദേഹം ആത്മീയ ക്ലാസുകളിലും ഉൽബോധന രംഗത്തുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.  അല്ലാഹു കൂടുതൽ കാലം ഉമ്മത്തിന് സേവനം ചെയ്യാൻ കരുത്ത് പകരട്ടെ-ആമീൻ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter