ഫോർത്ത് എസ്റ്റേറ്റിൻ്റെ കാവലാളാവാം മാധ്യമരംഗത്ത് തിളങ്ങാം.

എക്കാലത്തും അധികാര വർഗ്ഗത്തിൻ്റെ കണ്ണിലെ കരടും അധികാരികൾ സോപ്പിടുകയും ചെയ്യുന്ന, കറുകറുത്ത സത്യങ്ങളെ പൊതുജന സമക്ഷം എത്തിക്കയും ചെയ്യുന്ന ഒരു വിഭാഗമായ മാധ്യമ പ്രവർത്തകരാകാനുള്ള കരിയറിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.ജനാധിപത്യത്തിന്റെ നാലാംതൂണാണ് മാധ്യമങ്ങൾ. ഇന്നത്തെ യുവതലമുറകൾക്കിടയിൽ ഏറ്റവും വേഗത്തിൽ വളർന്നുവരുന്ന കരിയർ മേഖലകളിലൊന്നാണ് ജേണലിസം. “പേന എല്ലായ്പ്പോഴും വാളിനേക്കാൾ ശക്തമാണ്” എന്നതാണ്  പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വം.

ചുറ്റും നടക്കുന്ന കാര്യങ്ങൾ ഏറ്റവും ലളിതമായ രീതിയിൽ സാധാരണക്കാരൻ എത്തിക്കുന്ന, പറഞ്ഞു കൊടുക്കുന്നതിനെയാണ്  മാധ്യമ പ്രവർത്തനം എന്ന് ലളിത ഭാഷയിൽ പറയുന്നത്. അതായത് സാധാരണ ഗതിയിൽ ഗവൺമെന്റും പൊതുജനത്തിനും ഇടയിലെയും, ഒരു പ്രശ്നം നടന്നാൽ ആ പ്രശ്നത്തിനും അതിനുചുറ്റുമുള്ള പുറംലോകത്തിനും ഇടയിലുള്ള മധ്യവർത്തികൾ,  അഥവാ മീഡിയേറ്ററായിട്ടാണ് ഓരോ മാധ്യമപ്രവർത്തകരും അറിയുന്നത്. വാർത്തകളും ജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ശരിയായ മാർഗമാണ് ജേണലിസം. പത്രപ്രവർത്തനം അടിസ്ഥാനപരമായി-  സത്യസന്ധത, എഡിറ്റോറിയൽ സ്വാതന്ത്ര്യം, വെളിപ്പെടുത്തൽ എന്നിവയുടെ തത്വങ്ങളെ ആശ്രയിച്ചിരിക്കുന്നു.  ബിസിനസ്സ്, സംസ്കാരം, രാഷ്ട്രീയം, കല, സാമ്പത്തിക ശാസ്ത്രം, ചരിത്രം, കരിയർ, അന്താരാഷ്ട്രീയം, വിനോദം, കായികം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാമാണ് പത്രപ്രവർത്തകർ സംവദിയ്ക്കുന്ന മേഖലകൾ.

മാധ്യമ പ്രവർത്തകനാകാൻ ഏത് കോഴ്സ് പഠിയ്ക്കണം? 

പ്രിന്റ് മീഡിയ (പത്രം, മാസികകൾ),
 ബ്രോഡ്കാസ്റ്റ് മീഡിയ,  (TV, Radio),
 ഔട്ഡോർ അഥവാ ഔട്ട് ഓഫ്  ഹോം മീഡിയ,
 ഓൺലൈൻ മീഡിയ അഥവാ ന്യൂ മീഡിയ
 എന്നിങ്ങനെ മീഡിയകളെ പലതരത്തിൽ തിരിയ്ക്കാൻ കഴിയും.. ഓരോന്നിലും സ്‌പെഷലൈസ് ചെയ്യാൻ സാധിയ്ക്കുന്ന ഡിഗ്രി, പിജി, പിജി ഡിപ്ലോമ കോഴ്സുകൾ ഇക്കാലത്ത് നിലവിൽ ഉണ്ട്. ഒരു പത്ത് വർഷം മുമ്പ് ഇത്തരം വ്യത്യസ്തമായ കോഴ്സുകൾ സ്വപ്നത്തിൽ പോലുമില്ലായിരുന്നുവെന്നതാണ് സത്യം.

+2വിന് ഏതു ഗ്രൂപ്പ് എടുത്താലും ജേർണലിസം പഠിയ്ക്കാൻ സാധിയ്ക്കും. അതുപോലെതന്നെ ഡിഗ്രിയ്ക്ക് ഏതു വിഷയം പഠിച്ചാലും പിജി യ്ക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന പൊതുവായ ബിരുദാനന്തര ബിരുദ കോഴ്സ് ആണ് എംസിജെ (മാസ്റ്റേഴ്സ് ഇൻ ജേർണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ) എന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്.

മാധ്യമ മേഖലയിലെ പൊതുവായ ചില കോഴ്സുകൾ താഴെ പറയുന്നവയാണ് :

B.A. with Journalism,
 Bachelor in Journalism (B.J),
 Bachelor in Journalism and Mass Communication (BJMC),
 B.A. with Mass Media,
 B.A. in script writing, 
BA in Convergent Journalism, 
B.A. in Journalism and Communication Studies,
 B.Sc in Mass Communication and Journalism,
 B.Sc in Mass Communication,
 Journalism and Advertising, 
Bachelor in Media Science, 
Diploma in Journalism & Mass Communication (DJMC),
 Diploma in Journalism (DJ),
 BA Communicative English with Journalism,
 MA in Convergent Journalism, 
MA in Broadcast Journalism, 
MA in Journalism & Mass Communication, 
MA in Journalism,
 M.Sc in Mass Communication, Advertising & Journalism

ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയതിന് ശേഷം താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് PhD യ്ക്കും അഭിരുചി അനുസരിച്ഛ് ശ്രമിയ്ക്കാവുന്നതാണ്.

പ്രവേശന വഴികൾ :

എന്ത് പഠിയ്ക്കുന്നു എന്നതുപോലെ തന്നെ ഏറെ പ്രാധാന്യമുണ്ട് എവിടെ പഠിയ്ക്കുന്നു എന്നതിന്. 
മികച്ച ക്യാമ്പസുകളിൽ ഇന്റേൺഷിപ്പ് അവസരങ്ങളും ജോബ് റിക്രൂട്ട്മെന്റും വളരെ ഉയർന്നതായിരിയ്ക്കും. ഒരു പ്രൊഫഷണൽ കോഴ്സിനെ  സംബന്ധിച്ചെടുത്തോളം ഇത് രണ്ടിനും  വളരെയേറെ പ്രാധാന്യമുണ്ട് എന്നതറിയുക.

ജേർണലിസം കോഴ്സുകളിലേക്കുള്ള ബിരുദ കോഴ്‌സ് പ്രവേശനത്തിന് വിദ്യാർത്ഥി, ഏതെങ്കിലും വിഷയത്തിൽ +2 പൂർത്തിയാക്കിയിരിയ്ക്കണം. 
ചില സ്വകാര്യ സർവകലാശാലകൾ അവരുടെ ഡിപ്ലോമ, ഡിഗ്രി ലെവൽ ജേണലിസം കോഴ്സുകളിലേയ്ക്ക് ചില പ്രവേശന പരീക്ഷകൾ സ്വന്തമായ നിലയിൽ നടത്തുന്നുണ്ട്.

 ഏറ്റവും മികച്ച ജേർണലിസം കോഴ്സ് വാഗ്ദാനം ചെയ്യുന്ന,  സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള അറിയപ്പെടുന്ന സ്ഥാപനങ്ങൾ ഇവയാണ് :

Indian Institute of Journalism and New Media (IIJNM), Bangalore
Symbiosis Institute of Mass Communication (SIMC), Pune,
Indian Institute of Mass Communication (IIMC), New Delhi,
Mudra Institute of Communications (MICA), Ahmedabad;
Asian College of Journalism, Chennai;
Xavier Institute of Communication (XIC), Mumbai;
Mar Ivanios College (Autonomous), Thiruvananthapuram,
Delhi University (5 year integrated course)
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം & ന്യൂമീഡിയ, ബാങ്ക്ളൂർ
കൂടാതെ
കേരള യൂണിവേഴ്സിറ്റി, മലയാളം സർവ്വകലാശാല, 
കാലിക്കറ്റ് സർവകലാശാല,
എം ജി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി  എന്നിവകളിലെ കോളേജുകളിലും സർവ്വകലാശാലാ കാമ്പസുകളിലും കോഴ്സുകൾ നടത്തുന്നുണ്ട്.

വിദേശത്തെ പ്രമുഖ സ്ഥാപനങ്ങൾ:
കൊളമ്പിയ യൂനിവേഴ്സിറ്റി, 
ഹാം ലൈന്‍ യൂനിവേഴ്സിറ്റി,
 വാഷിംഗ്ടണ്‍ യൂനിവേഴ്സിറ്റി,
ഫ്ളോറിഡ യൂനിവേഴ്സിറ്റി,
 അരിസോണ യൂനിവേഴ്സിറ്റി,
 കാര്‍ഡിഫ് യൂനിവേഴ്സിറ്റി,
 ന്യൂകാസില്‍ യൂനിവേഴ്സിറ്റി എന്നിവ ജേര്‍ണലിസം കോഴ്സ് പഠിപ്പിക്കുന്ന മികച്ച വിദേശ സര്‍വ്വകലാശാലകളാണ്.

കേരളത്തിലെ പ്രസ് ക്ലബുകൾ നടത്തുന്ന കോഴ്സുകൾ :

1. Trivandrum press club

Television Journalism PG Diploma

 Print media Journalism PG diploma

2. Press Club Kottayam

Television and print media journalism PG Diploma

3. Press Academy Kakkanad Kochi

Television and print media journalism PG diploma
Etc.

കേരളത്തിലെ മാധ്യമ സ്ഥാപനങ്ങൾ നടത്തുന്ന മീഡിയ സ്കൂളുകൾ:

1. Manorama School of Communication,         (MASCOM), Kottayam

2. Mathrubhumi Media School Kochi

2. Media School of Mediaone Channel Calicut

3. Amrita School of Journalism Studies Kochi

4. Suprabatham institute of journalism & mass communication
തുടങ്ങിയവ

ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് (Ministry of of Information and Broadcasting, MIC) കീഴിലുള്ള ഒരു സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (IIMC)  അവരുടെ ഡിപ്ലോമയ്ക്കും  പിജിക്കും,  പിജി ഡിപ്ലോമ കോഴ്സ്കളിലേയ്ക്കും പൊതുവായ പ്രവേശന പരീക്ഷകൾ നടത്താറുണ്ട്. 

വേണ്ട കഴിവുകൾ:

ജാഗ്രത, അന്വേഷണാത്മക മനസ്സ്, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക, ഭാഷാ വൈദഗ്ദ്ധ്യം, നല്ല ആശയവിനിമയ വൈദഗ്ദ്ധ്യം, ഉത്സാഹം, ആത്മവിശ്വാസം, ക്ഷമ, വസ്തുതയെക്കുറിച്ചുള്ള കാഴ്ചപ്പാട്, ആഴത്തിലുള്ള അറിവ് എന്നിവയാണ് ഈ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷകന് ആവശ്യമായ കഴിവുകൾ.

തൊഴിൽ മേഖല :

അനുദിനം വളർന്നുകൊണ്ടിരിയ്ക്കുന്ന മത്സരക്ഷമതയുള്ള മേഖല എന്ന നിലയിൽ  ജേണലിസം രംഗത്ത് ധാരാളം തൊഴിലവസരങ്ങൾ നിലവിൽ ലഭ്യമാണ്.

ജേണലിസം മേഖലയിലെ കരിയർ അവസരങ്ങളെ പ്രധാനമായും രണ്ട് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു:
 അച്ചടിയുടെ മാധ്യമപ്രവർത്തനവും (PJ),
 സാങ്കേതിക വിദ്യയുടെ മാധ്യമ പ്രവർത്തനവും (EJ). 

അച്ചടി മാധ്യമ പ്രവർത്തനത്തിൽ പത്രം, മാസികകൾ, ജേണൽ, ഡൈജസ്റ്റുകൾ, ടെക്സ്റ്റ് പ്രിന്റ് മീഡിയ ഏജൻസികൾ എന്നിവ ഉൾപ്പെടുന്നു. ടിവി, ഇന്റർനെറ്റ്, റേഡിയോ എന്നിവ ഇലക്ട്രോണിക് മീഡിയയിൽ ഉൾപ്പെടുന്നു. 
വെബ് ജേണലിസം ജേണലിസത്തിന്റെ അതിവേഗം വളരുന്ന മറ്റൊരു വിഭാഗമാണ്.

Associate Editor, Sub-editor, Editor, Proof Reader, Reporter, Correspondent/ Special reporter, Writer, Feature writer, Leader writer, Columnist, Criticit, Photojournalist and Cartoonist എന്നിവയാണ് പ്രിന്റ് ജേർണലിസം മേഖലയിലെ അറിയുന്ന തൊഴിൽ പ്രൊഫൈലുകൾ:

Researchers, Production Workers, Floor Managers, Transmission Executives, Reporters, Sound technicians, Camera workers and Presenters എന്നിവയാണ് ഇലക്ട്രോണിക് ജേണലിസം മേഖലയിലെ തൊഴിൽ പ്രൊഫൈലുകൾ.

വിവിധ ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങളിലേയ്ക്ക് ഓരോവർഷവും നിരവധി അവസരങ്ങൾ ഉണ്ടാവാറുണ്ട്. ഓരോ സ്ഥാപനങ്ങളുടെയും നിലപാടുകളെയും സ്റ്റാൻഡേർഡുകളും  അനുസരിച്ചു വിവിധങ്ങളായ മത്സര പരീക്ഷകളെ അടിസ്ഥാനമാക്കിയാവും അതിലേക്കുള്ള പ്രവേശനം.

പത്ര പ്രവർത്തനത്തിലെ പുതുപുത്തൻ ട്രെൻഡുകൾ :

ഇന്റർനെറ്റ് സൃഷ്ടിച്ചതു മുതൽ പത്രപ്രവർത്തന ലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ചു. ലോകത്തെവിടെയുമുള്ള വാർത്തകൾ ലഭിക്കാൻ നീണ്ട നേരം കാത്തിരിക്കേണ്ടതില്ലാത്ത ഒരു ലോകത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. 
സ്മാർട്ട് ഫോണുകൾ,  കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ ഒരു ക്ലിക്കിലൂടെ, ഒരു ബട്ടണിന്റെ സ്‌പർശനത്തിൽ  24/7 നമ്മുടെ മുന്നിൽ ഇന്ന് വാർത്തകൾ ഉണ്ട്.

ഓൺലൈൻ പത്ര പ്രവർത്തനം, ബിസിനസ്സ് പത്ര പ്രവർത്തനം എന്നിവയൊക്കെ വളർന്നുവരുന്ന പുതിയ മാധ്യമ പ്രവർത്തനത്തിന്റെ മേഖലകളാണ്.

ഓൺലൈൻ പത്രപ്രവർത്തനം (Web Journalism ):

സാധാരണയായി, ഓൺലൈൻ ജേണലിസ്റ്റുകളും പ്രിന്റ് ജേണലിസ്റ്റുകളും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണ്. 
അവ ഒട്ടും സമാനമല്ല താനും. 
ധാരാളം ഗവേഷണങ്ങളിൽ ഏർപ്പെടുക, കഥകൾ എഴുതുക, ആളുകളെ അഭിമുഖം നടത്തുക എന്നിവ ഒരു ഓൺലൈൻ പത്ര പ്രവർത്തകന്റെ ജോലികളിൽ ഉൾപ്പെടുന്നു.

വെബ്‌സൈറ്റുകൾ ആണ് ഈ മേഖലയിൽ ഏറ്റവും പ്രധാനം. മാധ്യമ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും ചെറിയൊരു അറിവുള്ളയാളാണ് എങ്കിൽഒരു വ്യക്തിക്ക് എല്ലാ റോളുകളും (വൺമാൻ ഷോ പോലെ) ഏറ്റെടുക്കാം.എന്നിരുന്നാലും ഈ മേഖലയിൽ പ്രവർത്തിയ്ക്കാൻ വെബ് ഡെവലപ്മെന്റിനെ കുറിച്ച് സാമാന്യം നല്ല ധാരണ ഉണ്ടായിരിക്കണം, അതുപോലെ തന്നെ സൈറ്റിലേക്ക് വായനക്കാരെ എത്തിക്കുന്നതിന് അനുസൃതമായ പത്രപ്രവർത്തന വൈദഗ്ധ്യവും ഉണ്ടായിരിക്കണം.

ബിസിനസ് ജേർണലിസം:

ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾ, സമൂഹങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്നിവ ട്രാക്കു ചെയ്യുകയും രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പത്ര പ്രവർത്തനത്തിന്റെ ഭാഗമാണ് ബിസിനസ് ജേണലിസം. സമ്പദ്‌ വ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ വാണിജ്യ പ്രവർത്തനങ്ങളുടെയും മുഴുവൻ കാര്യങ്ങളും ഇതിൽ വ്യാപകമായി ഉൾക്കൊള്ളുന്നു. പത്രപ്രവർത്തനത്തിന്റെ ഈ മേഖല ആളുകൾ, സ്ഥലങ്ങൾ, ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള വാർത്തകളും സവിശേഷത ലേഖനങ്ങളും നൽകുന്നു.പത്രങ്ങൾ, മാസികകൾ, റേഡിയോ, ടെലിവിഷൻ-വാർത്താ ഷോകൾ എന്നിവയിൽ ഒരു ബിസിനസ് വിഭാഗം ഇന്ന് ഉൾപ്പെടുത്താറുണ്ട്. ബിസിനസ്, ഫിനാൻഷ്യൽ ജേണലിസത്തിനായി പ്രത്യേകമായി സമർപ്പിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ, റേഡിയോ, ടെലിവിഷൻ ചാനലുകൾ എന്നിവയിൽ വിശദവും ആഴത്തിലുള്ളതുമായ ബിസിനസ് മാധ്യമ പ്രവർത്തനത്തിന് ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യവുമുണ്ട്.

കാലത്തിനൊത്ത് സഞ്ചരിക്കുന്നവർക്ക് പത്രപ്രവർത്തന രംഗത്ത് മികച്ച കരിയർ അവസരങ്ങൾ ആധുനിക കാലഘട്ടത്തിൽ ഉണ്ട്. കഴിഞ്ഞ 15-20 വർഷങ്ങൾക്കിടയിൽ  പത്രപ്രവർത്തനത്തിന്റെയും  മാധ്യമത്തിന്റെയും ലോകം സമഗ്രമായി മാറിയിട്ടുണ്ട്. ഇപ്പോൾ, സോഷ്യൽ മീഡിയകളുടെയും ഇന്റർനെറ്റ് നെറ്റ്‌വർക്കിന്റെയും ഇടപെടൽ ഈ മേഖലയിലെക്ക് തൊഴിലവസരങ്ങളുടെ പ്രവാഹം തന്നെ കൊണ്ടുവന്നു. 

ഇന്ന് ഇന്ത്യയിൽ വളരെ വേഗത്തിൽ, കൂണുകൾപോലെ വാർത്താ ചാനലുകൾ മുളച്ചുപൊന്തുന്നുണ്ട്. ബ്ലോഗുകളുടെ എണ്ണം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, അതേ അനുപാതത്തിൽ മാധ്യമങ്ങളിലും പത്രപ്രവർത്തനത്തിലും പ്രൊഫഷണലുകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വളരെ ആത്മ ധൈര്യമുള്ളവരും,  കഠിനാധ്വാനിയും, സംസാരശേഷിയും, കഴിവുള്ളവരുമാണെങ്കിൽ പത്രപ്രവർത്തന ജീവിതം അനുയോജ്യമായ കരിയറായി കണ്ടെത്താം, ഒപ്പം വളരെ നല്ല ഭാവിയും ഉണ്ടാകും.
 തുടക്കകാലങ്ങളിൽ കുറച്ചു ശമ്പളം കുറവായിരിയ്ക്കുമെങ്കിലും ആവശ്യമായ എക്സ്പീരിയൻസ് കരസ്ഥമാക്കിയാൽ ഈ മേഖലയിൽ പ്രശോഭിയ്ക്കാൻ സാധിയ്ക്കും. 
ദേശീയ- അന്താരാഷ്ട്ര മാധ്യമങ്ങളിലേയ്ക്ക് പ്രവേശിയ്ക്കാനായാൽ ലോകമറിയപ്പെടുന്ന വ്യക്തികളായി മാറാനുമാകും..
സ്പോർട്സ്, ആരോഗ്യ, പരിസ്ഥിതി, മൊബൈൽ ജേണലിസങ്ങളെ താത്പര്യമുള്ളവർക്ക് അതിൻ്റെതായ മേഖലകൾ വേറെയുമുണ്ട്.
ചുരുക്കത്തിൽ വൈവിധ്യങ്ങളുടെ ലോകമാണ് മാധ്യമ പ്രവർത്തനം.

✍️മുജീബുല്ല KM, സിജി ഇൻറർനാഷനൽ കരിയർ R&D ടീം
www.cigii.org
www.cigicareer.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter