ഖത്തര്‍ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി

ഖത്തറിന്റെ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദു റഹ്മാന്‍ അല്‍ഥാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ അബ്ദു റഹ്മാന്‍ അല്‍ ഥാനി.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ സാന്നിധ്യത്തിലാണ് അധികാരമേറ്റത്. നിലവിലെ പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഖാദില് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ് അമീര്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.

Also Read: ഖത്തര്‍

2020 ജനുവരി 28 നായിരുന്നു ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി ഖത്തറിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter