അനുമതിയില്ലാതെ പൊളിക്കല്‍ നടപടി വേണ്ട; ‘ബുള്‍ഡോസര്‍ രാജ്’ തടഞ്ഞ് സുപ്രീംകോടതി
വിവിധ സംസ്ഥാനങ്ങളിലെ ‘ബുള്‍ഡോസര്‍ രാജ്’ തടഞ്ഞ് സുപ്രീംകോടതി. അടുത്തമാസം ഒന്നുവരെ കോടതി അനുമതിയില്ലാതെ പൊളിക്കല്‍ നടപടി വേണ്ടെന്ന് ഉത്തരവ്. ബുള്‍ഡോസര്‍ രാജിനെതിരായ ഹര്‍ജികളിലാണ് ഇടക്കാല ഉത്തരവ് ഉത്തരവ്.
എന്നാല്‍ അനധികൃത നിര്‍മാണം ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് ഉത്തരവ് ബാധകമല്ല. ഉദ്യോഗസ്ഥ സംവിധാനം ജഡ്ജി ചമയരുതെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥരുടെ കൈകള്‍ ബന്ധിക്കാനാകില്ല കേന്ദ്രം നിലപാടെടുത്തു.പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കയ്യേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നു സുപ്രീം കോടതി ചൂണ്ടികാട്ടി.
കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ല. സർക്കാരുകൾ ബുൾഡോസർ രാജ് നടപ്പാക്കുന്നത് നിയമങ്ങൾക്ക് മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന് തുല്യമെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു ആരെങ്കിലും ഒരു കേസിൽ പ്രതിയായെന്നത് കൊണ്ട് ആ വ്യക്തിയുടെയോ ബന്ധുക്കളുടെയോ വസ്‌തുവകകൾ ഇടിച്ചുനിരത്തുന്നത് നിയമത്തെ ഇടിച്ചുനിരത്തുന്നതിനു തുല്യമാണെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ബുൾഡോസർ രാജിന് എതിരെ ഈ മാസത്തിൽ മൂന്നാം തവണയാണ് സുപ്രീം കോടതി ആഞ്ഞടിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment