മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖി അന്തരിച്ചു
- Web desk
- Nov 12, 2022 - 16:58
- Updated: Nov 12, 2022 - 19:20
പ്രസിദ്ധ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രജ്ഞനായ മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖിയും അന്തരിച്ചു. ഇസ്‌ലാമിക പഠനത്തിനുള്ള കിംഗ് ഫൈസൽ ഇന്റർനാഷണൽ പുരസ്കാര ജേതാവുകൂടിയാണ് അദ്ദേഹം. 5 ഭാഷകളിലായി 177 പ്രസിദ്ധീകരണങ്ങളിലായി 1301 ലൈബ്രറി ഹോൾഡിംഗുകളുണ്ട്.അദ്ദേഹത്തിന്റെ നിരവധി കൃതികൾ അറബി, പേർഷ്യൻ, ടർക്കിഷ്, ഇന്തോനേഷ്യൻ, മലേഷ്യൻ, തായ്, മുതലായി വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 27 പതിപ്പുകളിൽ 3 ഭാഷകളിൽ പ്രസിദ്ധീകരിച്ചതുമായ ബാങ്കിങ് വിത്തൗട്ട് ഇൻട്രസ്റ്റ് അദ്ദേഹത്തിന്റെ പ്രശസ്ത രചന.
931 ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ജനിച്ച അദ്ദേഹം അലിഗഡ് മുസ്‌ലീം സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. റാംപൂർ ദർസെ ഗാഹ് ഇസ്‌ലാമി, അഅസംഗഡ് ജാമിഅത്തുൽ ഇസ്‌ലാഹ് എന്നിവിടങ്ങളിൽ നിന്ന് ഇസ്ലാമിക ശരീഅതിൽ പരിശീലനം നേടി.
അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസർ, കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ ഇസ്‌ലാമിക് എക്കണോമിക്സ് റിസർച്ച് സെന്ററിൽ അധ്യാപകൻ, ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ സെന്റർ ഫോർ നിയർ ഈസ്റ്റേൺ സ്റ്റഡീസിൽ ഫെലോ, ജിദ്ദയിലെ ഇസ്‌ലാമിക് ഡവലപ്മെന്റ് ബാങ്കിലെ ഇസ്‌ലാമിക് റിസർച്ച് & ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിംഗ് സ്കോളർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു വന്നു. ജമാഅത്തെ ഇസ്ലാമിയുടെ സഹയാത്രികനായിരുന്നു .
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment