പരാശ്രയമില്ലാത്ത പഥികൻ
ഇബ്റാഹീം അൽ ഖവാസ്സ്വ് (റ) ഒരു അനുഭവം വിവരിക്കുന്നു:
ഒരു ചെറുപ്പക്കാരൻ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. വെള്ളിയുടെ ചീളു പോലെ മെലിഞ്ഞിരിക്കുന്നു. ഞാൻ ചോദിച്ചു: “എങ്ങോട്ടാണ് ചെറുപ്പകാരാ, യാത്ര?”
ചെറുപ്പക്കാരൻ: “മക്കയിലേക്ക്.”
ഞാൻ: “പാഥേയമില്ലാതെയോ? വാഹനമില്ലാതെയോ? ചെലവിനൊന്നും കരുതാതെയോ?”
ചെറുപ്പക്കാരൻ: “യഖീൻ കുറഞ്ഞ മനുഷ്യാ, ആകാശഭൂമികളെ സംരക്ഷിക്കുന്ന പടച്ച തമ്പുരാന് എന്നെ ഒന്നിനെയും ആശ്രയിക്കാൻ വിടാതെ മക്കയിലെത്തിക്കാൻ കഴിയൂലേ?”
Also Read:ഇൽമും യഖീനും
ഞാൻ മക്കയിലെത്തിയപ്പോഴുണ്ട് ആ ചെറുപ്പക്കാരൻ അവിടെ ത്വവാഫ് ചെയ്യുന്നു. ത്വവാഫിന് ഇടയിൽ അദ്ദേഹം (താഴെ അർഥം വരുന്ന) കവിത ഉച്ചരിക്കുന്നുമുണ്ടായിരുന്നു.
“കണ്ണേ നീ ഒഴികിക്കൊണ്ടേയിരിക്കുക. നഫ്സേ നീ ദുഃഖത്താൽ മൃതി വരിക്കുക. നീ ആരെയും പ്രേമിക്കരുത്, നിരാശ്രയനായ മഹോന്നതനായ തമ്പുരാനെയൊഴികെ.”
അദ്ദേഹമെന്നെ കണ്ടപ്പോൾ ചോദിച്ചു: “ശൈഖ്, താങ്കളിപ്പോഴും പഴയപോലെ ദുർബല യഖീനുമായിട്ടാണോ ഉള്ളത്?”
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment