ഖുദ്സിലെ  ചോര ചാറിയ ചിരിപ്പൂക്കൾ

മധ്യപൂർവ്വത്തിൽ ഉദിച്ച 70 വർഷങ്ങൾക്ക് ഇസ്രായേലിൻറെ തീമഴയിൽ വെന്തുവീണ ഫലസ്തീനിലെ എണ്ണമറ്റ ചോരപ്പൂക്കളുടെ കഥയാണ് പറയാനുള്ളത്.

1967-ലെ കിഴക്കൻ ജെറുസലേം അധിനിവേശത്തിന്റെ മുറിവുണങ്ങാത്ത ഓർമ്മകളില്‍, ജഡങ്ങൾക്കു മുകളിലൂടെ മുള്ള് പൂശിയ ബൂട്ടുകൾ കൊണ്ട് അവർ വീണ്ടും ആഘോഷം നൃത്തം ചവിട്ടിയിരിക്കുകയാണ്.

ലോകം ലോക്ഡൗണിൻറെ അഴിയില്ലാത്ത കാരാഗൃഹക്കരങ്ങളില്‍ നിശബ്ദരായി അമരുമ്പോഴും ഇസ്രായേലിന്റെ കഴുകനഖങ്ങൾക്ക്‌  മാത്രം വിലങ്ങു വീഴുന്നില്ല.
വിശ്വാസിയുടെ പുണ്യമാസമായ റമദാനിലെ അവസാന വെള്ളിയാഴ്ച . ഖുദ്‌സിന്റെ മാനത്ത് പെയ്ത കണ്ണീർവാതകവും റബ്ബർ തോലണിഞ്ഞ വെടിയുണ്ടകളും ബോംബുകളും ക്ഷതമേൽപ്പിച്ചത് ശത ഭക്തജനങ്ങളെയാണ്.

ഇസ്രായേലിന്റെ ചോരക്കൊതി  സപ്തതിയുടെ നിറവിലാണ്. അസ്തിത്വം കൊണ്ടോ പാരമ്പര്യം കൊണ്ടോ ഇസ്രായേലികളുടെ ഉടലിൽ ജനിക്കാത്ത ക്രൂര ഹൃദയങ്ങൾ മാത്രമാണവർ. അന്നവും  കിടക്കാനിടവും  തന്ന ഫലസ്തീനികളുടെ മെലിഞ്ഞുണങ്ങിയ മാറിടത്തിലേക്ക് കനലെറിയാൻ യാഫിസിന്റെ അനന്തരവർക്ക് നീരും വീര്യവും പകരുന്നത് പാശ്ചാത്യ ലോബികളാണെന്നതാണ് കലർപ്പില്ലാത്ത സത്യം.

Also Read:ഗസ്സയും ഖുദ്‌സും ജ്ഞാന പ്രൗഢിയുടെ കഥ പറയുന്നു

എഡി 637 ഉമറുബ്നല്‍ ഖത്താബ് ജെറുസലേം കീഴടക്കിയപ്പോൾ വെസ്റ്റേൺ വാൾ ജൂത വംശജർക്കായി വിട്ടുനൽകിയ ചരിത്രം ഇസ്‍ലാമിൻറെ സമാധാന നീതിബോധത്തെ ലോകത്തിന് വിളിച്ചോതുന്നു. നിഷ്കളങ്കമായ ദാനം നൽകിയവരാണോ,  പിതൃപരമ്പരയിലെ ലക്ഷങ്ങളെ ഗ്യാസ് ചേംബറിൽചുട്ടുചാമ്പലാക്കിയവരാണോ  ജൂതന്മാർ ശത്രുക്കളായി കാണേണ്ടത്‌. 

നിരുപദ്രവകാരികളെ ഉന്നത്തിനിരയാക്കുന്നതിന്റെ വികാരം കുടിലതന്ത്രം തന്നെയാണ്.
 കാലം സാക്ഷി പറയുന്നത്, ഫലസ്തീനിലെ ഹൃദയത്തുടിപ്പുകൾ നിശ്ചലമാക്കിയ കരാളഹസ്തങ്ങൾ ആണയിട്ട്  പറയുന്നത്, അവരുടെ ലക്ഷ്യം പ്രതികാരമല്ല അന്ധമായ ഇസ്‌ലാമിക വിരോധമാണെന്ന് തന്നെയാണ്.

ഇലാഹിയത്തിൻറെ പരമകാഷ്ഠയിലേക്ക്, ആകാശം ചുംബിച്ചു നിൽക്കുന്ന മസ്ജിദുൽ അഖ്സയുടെ മിനാരങ്ങൾക്ക് കീഴിൽ അവരുയർത്തിയ കരങ്ങൾ വെറുതെയാവില്ല. വേദന പുകയുന്ന ഇരകളുടെ പ്രാർത്ഥന നാഥൻ കേൾക്കാതിരിക്കില്ല.

കാലത്തിൻറെ നീതിചക്രം വിജയത്തിൻറെ ശുഭ്ര ശോഭയിലേക്ക് മിഴിതുറക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരില്ല. ഫലസ്തീനിന്റെ മുഖം ചുവപ്പിച്ചവർക്ക് ദൈവവിശ്വാസം കോട്ടകെട്ടിയ പളുങ്ക് ഹൃദയങ്ങളുടെ ചില്ലുടക്കാൻ  കഴിയുന്നില്ലെന്നതാണ് ചരിത്രത്തിൻറെ കാവ്യസൗന്ദര്യം.
ജൂതരുടെ ഉറക്കം കെടുത്തിയ ലൈലത്തുൽ  ഖദറിന്റെ  രാത്രിയിൽ ഖുദ്‌സിൽ തെളിഞ്ഞത് ഫലസ്തീന്റെ തീകെടാത്ത ഉശിരുള്ള കൺകിരണങ്ങളാണ്. 

അവിടെ ഉണർന്നുയർന്ന ശബ്ദങ്ങൾ  പകരുന്ന ഈമാനിക തരംഗം  ഫലസ്തീൻ മുഴുക്കെ പടർന്നുപിടിക്കും. ഒടുവിലെ ജൂതനും മണ്ണോട് ചേരുംവരെ ഇവിടെ സമരഹസ്തങ്ങൾ ഉയർന്ന് വീശും.  കറുപ്പ് കലർന്ന  കണ്ണുകളും ഇരുട്ടുമൂടിയ ഹൃദയമുറികളും വിജയവെളിച്ചത്തിൽ തെളിഞ്ഞുണരും. വെടിക്കോപ്പുകളും പടധ്വനികളും നിറഞ്ഞ  ഖുദ്‌സിന്റെ മാനം സമാധാനത്തിന് തെക്ബീർ മഴ ചൊരിയും. 

Also Read:ഫലസ്തീന് സമ്പന്നമായൊരു ഇസ്‌ലാമിക ചരിത്രമുണ്ട്

ഇവിടെ ഇനിയും പൂക്കൾ വിടരും, നിങ്ങൾ മരിച്ചമർന്നെന്ന് കരുതിയ തെരുവീഥികൾ ഇനിയും പുതിയ വസന്തങ്ങള്‍ നാമ്പിടും.  കാരണം ഇത്  ഫലസ്തീനാണ്. സ്വലാഹുദ്ദീൻ അയ്യൂബിയുടെ പോരാട്ടവീര്യത്തിലൂടെ, അഹമ്മദ് അൽ ജസ്സാറിൻറെ വർദ്ധിത വീറോടെ, റസ്സാൻ അൽ നജ്ജാറിന്റെയും ആബാലവൃദ്ധരുടെയും ചോരവീണ മണ്ണിൽ ഇനിയും സമരങ്ങൾക്ക് ചൂടു പിടിക്കും . ബാല്യങ്ങളുടെ കരപറ്റാത്ത സ്വപ്നങ്ങൾക്ക് ഇവിടെ പ്രതീക്ഷയുടെ പറുദീസയൊരുങ്ങും.

അന്ന് നിറയെ ചുവന്ന പൂക്കൾ ചിരിക്കും. അവസാനചിരി അത് ഫലസ്തീനിന് സ്വന്തമാണ്.
അന്ന് പാരതന്ത്ര്യത്തിൻറെ  വേലിക്കെട്ടുകളിൽ അമർന്നൊടുങ്ങിയ കിനാക്കൾക്ക്‌ ജീവൻ വെക്കും. ചരിത്രം ഖുദ്‌സിൽ  സമാധാനത്തിന്റെ നാളെകൾ തുന്നിച്ചേർക്കും.

ദർവേഷിന്റെ വരികളിൽ: അന്ന് ചരിത്രം അക്രമിയെയും ഇരയെയും നോക്കി ചിരിക്കും.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter