സമയം: ഐന്സ്റ്റീനെ തിരുത്തുന്ന ഇഖ്ബാല്
മെറ്റാഫിസിക്കൽ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ഉപകാരമില്ലാത്തതാണെന്ന തെറ്റിദ്ധാരണയിൽ നിന്നും ഉടലെടുക്കുന്നതാണ്, നാസ്തികരുടെയും യുക്തിവാദികളുടെയും എംപിരിക്കൽ പ്രത്യായശാസ്ത്രം. സമയം, കാലം എന്നീ വിശാലമായ ആശയങ്ങളുടെ അടിസ്ഥാനത്തിലും ശതാബ്ദങ്ങളായി ഇവിടെ വാഗ്വാദങ്ങൾ നടക്കാറുണ്ട്. പാശ്ചാത്യ ചിന്താധാരകൾ ഈ വിഷയങ്ങളെ ഭൗതികശാസ്ത്രപരമായോ തത്വചിന്താപരമായോ മാത്രം സമീപിക്കുന്നുവെങ്കിൽ, ഇസ്ലാമിക ചിന്ത സൂപര്റിയാലിറ്റിക്ക് ഊന്നൽ നൽകി ദൈവികവും ആത്മീയവുമായ ദർശനം നൽകാനാണ് ശ്രമിക്കുന്നത്. ഇസ്ലാമിക വീക്ഷണത്തിൽ, കാലവും സമയവും വെറും ഭൗതിക ഘടകങ്ങളല്ല, മറിച്ച് അല്ലാഹു സൃഷ്ടിച്ച ഉദ്ദേശപൂർണമായ ഘടനകളാണ്. മനുഷ്യന്റെ ധാർമ്മികവും ആത്മീയവുമായ യാത്രയിൽ അതിന് അതീവ പ്രാധാന്യവുമുണ്ട്. അല്ലാമാ ഇഖ്ബാലിന്റെ പഠനങ്ങളിൽ കാണാവുന്ന പോലെ ഈ വിശകലനത്തിന്റെ ഗൗരവം ബഹിർസ്ഫുരിക്കുന്ന ഖുർആനിക വചനങ്ങളും പ്രവാചക അധ്യാപനങ്ങളും അനേകമുണ്ട്.
ആധുനിക ലോകത്തെ ഏറ്റവും പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ വരെ മെറ്റാഫിസിക്സിൻ്റെ പങ്ക് നിസ്തുലമാണ്. സ്ഥലം, സമയം, എന്നിവയെക്കുറിച്ചുള്ള തർക്കവിതർക്കങ്ങൾ അനേകം ശാസ്ത്രസിദ്ധാന്തങ്ങളുടെയും നിയമങ്ങളുടെയും രൂപികരണത്തിനും വിശദീകരണത്തിനും സഹായിച്ചിട്ടുണ്ട്. ആദ്യമായി, ആൽബർട്ട് ഐൻസ്റ്റീൻ മുന്നോട്ടുവച്ച ആപേക്ഷിക സിദ്ധാന്തം ഇഖ്ബാലിനെ എങ്ങനെ സ്വാധീനിച്ചുവെന്നും, അദ്ദേഹം അതിന്റെ പോരായ്മകളെ (limitations) വരച്ചിട്ടത് ഒരു പാരഡൈം ഷിഫ്റ്റിൻ്റെ (paradigm shift ) ഭാഗമാണോ എന്നും അന്വേഷിക്കാം. രണ്ടാമതായി, ദർശിനികതയിൽ അന്തർലീനമായി കിടക്കുന്ന ദൈവികതയെ ഇഖ്ബാൽ ഈ ശാസ്ത്ര സിദ്ധാന്തത്തിലേക്ക് ചേർത്തപ്പോൾ രൂപീകൃതമായ പുതിയ മാനം ഭവിച്ച ഒരു തിയറിയെക്കുറിച്ചുമാണ്.
ന്യൂട്ടോണിയൻ ഫിസിക്സിൻ്റെ ഗുരുത്വാകർഷണ-ചലന നിയമങ്ങളുടെ അടിസ്ഥാനം വികലമാക്കി ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷിക സിദ്ധാന്തം തയ്യാറാക്കിയപ്പോൾ, അക്കാലം വരെ അംഗീകരിക്കപ്പെട്ടിരുന്ന ശാസ്ത്രതത്ത്വങ്ങളെ അടിമുടി അത് ബാധിച്ചു. സ്ഥലത്തെ മാത്രം പരിഗണിക്കുന്ന ത്രിമാന (3D) സങ്കല്പത്തിൽ നിന്നും സ്ഥലവും സമയവും പരസ്പരം വേർതിരിക്കാൻ സാധിക്കാത്ത വിധം ചേർന്ന് കിടക്കുന്നുവെന്ന ഗോപ്യമായ സങ്കല്പത്തിലേക്കുള്ള തിരുത്തലുകൾക്ക് അനേകം സംവാദങ്ങളും ഭാഷണങ്ങളും നടന്നു. ഈ ഭൗതിക ലോകത്ത് നമ്മൾ അനുഭവിക്കുന്ന സ്ഥലവും സമയവും പുനർനിർവചിക്കേണ്ടതിന്റെ അനിവാര്യത വർധിച്ചു. ശാസ്ത്രത്തിന്റെ നിർണയിക്കപ്പെട്ട പരിധിയിൽ ഒതുങ്ങാത്ത ഈ ചർച്ചകൾ ശാസ്ത്രാതീതമായ വിചിന്തന-വിശദീകരണങ്ങൾക്ക് ആശ്യമാവുകയും, ഇത്തരം അനേകം വിഷയങ്ങളെ കുറിച്ച് ബോധമുള്ള ശാസ്ത്രത്തിന്റെ അനുയായികൾക്ക് വരെ ഫിലോസഫിയെയും മെറ്റാഫിസിക്കൽ പഠനത്തെയും പിന്നീട് നിരാകരിക്കാൻ സാധിക്കാതെ വരികയും ചെയ്തു.
'The Structure of Scientific Revolutions' എന്ന പുസ്തകത്തിൽ തോമസ് കൺ വിശകലനം ചെയ്യുന്ന പാരഡേം ഷിഫ്റ്റ്, ടോളമിയുടെ ഭൗമകേന്ദ്ര സിദ്ധാന്തത്തിൽ നിന്നും കോപ്പർ നിക്കസിന്റെ സൗര കേന്ദ്ര സിദ്ധാന്തത്തിലേക്ക് മാറിയപ്പോൾ രൂപപ്പെട്ട സൗരയൂഥത്തെ കുറിച്ചുള്ള സങ്കല്പത്തിന് കൂടുതൽ കൃത്യത നൽകി. അതിനു ശേഷം വന്ന, ന്യൂട്ടോണിയൻ ഫിസിക്സിൽ നിന്ന് ഐൻസ്റ്റീനിയൻ ഫിസിക്സിലേക്കുള്ള മാറ്റവും പാരഡൈം ഷിഫ്റ്റിൻ്റെ മറ്റൊരു ഭാഗമായി കാണാനാണ് പലരും താല്പര്യപ്പെടുന്നത്. മാനവകുലം മനസ്സിലാക്കിയ സ്ഥലം, സമയം, ഗുരുത്വാകർഷണം പോലുള്ള സങ്കല്പങ്ങളുടെ അടിസ്ഥാനം ഇതോടെ മാറി. എന്നാൽ, ഐൻസ്റ്റീനിയൻ ഫിസിക്സിന്റെ മാനത്തെ പ്രശംസിച്ചാണ് ഇഖ്ബാലിന്റെ സമയം, കാലം എന്നീ ചർച്ചകൾ പുരോഗമിക്കുന്നത്. പിന്നീട് അദ്ദേഹം ഐൻസ്റ്റീനിയൻ പോരായ്മകൾ ഉദ്ഗ്രഥനം ചെയ്യുകയും നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് മെറ്റാഫിസിക്കൽ സപ്മീപനം സ്വീകരിക്കുകയും ചെയ്തു. അതിനാൽ ഇഖ്ബാലിയൻ ചിന്താധാര രൂപപ്പെടുത്തിയതും ഒരു പാരഡൈം ഷിഫ്റ്റിൻ്റെ ഭാഗമായി കാണാവുന്നതാണ്. കാരണം, പിന്നീട് വന്ന ശാസ്ത്രലോകം ദൈവിക വ്യവഹാരങ്ങൾ അംഗീകരിച്ചപ്പോൾ മെറ്റാഫിസിക്കൽ ചർച്ചകൾക്കും പ്രാധാന്യം നൽകി. അതോടെ ഇഖ്ബാലിയൻ തിയറിക്ക് സമൂഹത്തിൽ കിട്ടിയ പ്രതികരണങ്ങളും അത് കൊണ്ടുവന്ന മാറ്റങ്ങളും അപഗ്രഥനം നടത്തുമ്പോൾ, പാരഡൈം ഷിഫ്റ്റെന്ന് വിളിക്കാവുന്നതാണ്.
ഐൻസ്റ്റൈന്റെ സാധ്യതാസിദ്ധാന്തം പോലുള്ള ശാസ്ത്രീയ വീക്ഷണങ്ങൾ സമയത്തെയും കാലത്തെയും അളക്കാനാകുന്ന, ഭൗതിക ഘടകങ്ങളായി മാത്രം (material tool) കാണുമ്പോൾ, ഇഖ്ബാൽ സമയം എന്നതിനെ ജീവിതാനുഭവവുമായി ചേർന്ന, സജീവമായ ആത്മീയ സങ്കല്പമായി വിശകലനം ചെയ്തു. അദ്ദേഹം ഹെൻറി ബർഗ്സൺ (Henry Bergson) എന്ന തത്വചിന്തകന്റെ ആശയങ്ങളിൽ നിന്നുമാണ് lived time’ എന്ന ആശയം കടമെടുത്തത്. ഒന്ന് ചിന്തിച്ചാൽ, ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം, സമയം ഗണിതപരമായി കണക്കാക്കുന്ന ഒന്നല്ല, മറിച്ച് ആത്മാവിന്റെ വളർച്ചയ്ക്കുള്ള ദൈവിക ഭൂമികയാണ്. അദ്ദേഹം വിശ്വത്തെ ശൂന്യമായോ, യാന്ത്രികമായോ കാണുന്ന ശാസ്ത്രദൃഷ്ടികളെ വിമർശിച്ചതിന്റെ കാരണവും അതു തന്നെ. സമയവും കാലവും, ആണവങ്ങളുടെയും കരളുകളുടെയും വിസ്താരമല്ലെന്നും അവ ദൈവിക അർത്ഥങ്ങളാൽ നിറഞ്ഞ, ആത്മാവിന്റെ പ്രവൃത്തിയിലുള്ള വേദികളാണെന്നും അദ്ദേഹം ഉറപ്പിച്ചു. ഇഖ്ബാൽ നിശ്ചിതത്വവാദം (determinism) എന്ന ശാസ്ത്രീയ ധാരണയെ ശക്തമായി വിമർശിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. മനുഷ്യൻ ഒരു യന്ത്രല്ല. മറിച്ച്, സ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദത്തിന്റെയും ചട്ടങ്ങൾക്കുള്ളിൽ ആത്മാവ് തിരഞ്ഞെടുത്ത വഴി ഉന്നമനത്തിലേക്കുള്ളതെന്ന ആശയമാണ് മനുഷ്യൻ. ഇഖ്ബാൽ പറയുന്നത് സമയത്തിനുള്ളിൽ ദൈവം, മനുഷ്യൻ, സൃഷ്ടി ഇവയുടെ കൂട്ടായ്മയിലൂടെയാണ് പരിപൂർണ്ണത എത്തുന്നത് എന്നതാണ്. ഇഖ്ബാൽ ശാസ്ത്രത്തെ നിരാകരിക്കുന്നില്ല, പക്ഷേ അദ്ദേഹം ആഗ്രഹിച്ചത് ശാസ്ത്രം ആത്മീയതയുടെയും നയതന്ത്ര ബുദ്ധിയുടെയും സഹവാസത്തോടെ മുന്നേറാൻ പഠിക്കണമെന്നതായിരുന്നു. ഇങ്ങനെയാണ് അദ്ദേഹം ശാസ്ത്രവും ആത്മീയതയും സംയോജിപ്പിച്ച ഒരു നവതത്വചിന്ത നിർദ്ദേശിച്ചത്.
ചുരുക്കി പറഞ്ഞാൽ, ഇഖ്ബാലിന്റെ ഈ വീക്ഷണം ശാസ്ത്രീയവും തത്വചിന്താപരവുമായ പുതിയ ദൃഷ്ടികോണിലേക്ക് നമ്മെ നയിക്കുന്നുണ്ട്. സമയം, അന്തരീക്ഷം, ആത്മാവ്, ദൈവം — ഇതെല്ലാം തമ്മിൽ ചേർന്നുള്ള ഒരു സജീവമായ ദർശനമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. അതിനാൽ ഇവ സൃഷ്ടിക്കുന്ന ഒരു ഇഖ്ബാലിയൻ ധാരയെ പാരഡൈം ഷിഫ്റ്റെന്ന് വിളിക്കാമെന്ന് നിസ്സംശയം പറയാം.
ഐൻസ്റ്റിൻ മുന്നോട്ടുവെച്ച പൊതു ആപേക്ഷിക സിദ്ധാന്തം പറയുന്നത്, ഗുരുത്വാകർഷണം ഒരു ബലമല്ലെന്നും സ്ഥലകാല വക്രത (spacetime curvature) മൂലമുണ്ടാകുന്ന പ്രഭാവം ആണെന്നുമാണ്. സ്ഥലവും സമയവും വ്യത്യസ്തമായ രണ്ട് മാനങ്ങളല്ല. സ്ഥലവും സമയവും ചേർന്ന ഏകമാന രൂപമാണ് പ്രപഞ്ചമെന്നാണ് ആപേക്ഷിക സിദ്ധാന്തത്തിന്റെ ഇതിവൃത്തം. ഐൻസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം മുന്നോട്ടുവക്കുന്ന ഒരു പ്രവചനമാണ് നേർരേഖയിൽ സഞ്ചരിക്കുന്നതാണെന്ന് അന്നോളം കരുതി വന്ന പ്രകാശത്തിൻ്റെ പാതക്കും വ്യതിയാനമുണ്ട് എന്നത്. അത് സൂര്യഗ്രഹണ സമയത്ത് പരീക്ഷിച്ച് സ്ഥിരീകരിക്കാൻ സാധിക്കുന്നതുമാണ്. പ്രസ്തുത പരീക്ഷണത്തിൽ വസ്തുത നിരാകരിക്കപ്പെടുന്ന ഐൻസ്റ്റീന്റെ സിദ്ധാന്തത്തിന്റെ പോരായ്മകൾക്ക് പുതിയ മാനം നൽകിയ ഇഖ്ബാലിയൻ തിയറിയും ഒരു തരം ഷിഫ്റ്റാണ്.
ഇസ്ലാമിൽ, സമയവും (زمن) കാലവും (وقت) ദൈവിക സൃഷ്ടികളുടെ ഭാഗങ്ങളായിട്ടാണ് കാണുന്നത്. ഖുർആൻ പലയിടങ്ങളിലും സമയത്തെ ദൈവത്തിന്റെ സൃഷ്ടിയായി പരാമർശിക്കുന്നുമുണ്ട്. ഉദാഹരണത്തിന്, സൂറതുൽ അസ്ർ (103) ന്റെ ആരംഭസൂക്തം തന്നെ, മനുഷ്യൻ സമയം ഉപയോഗിച്ച് ദൈവിക ഹിതം പാലിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് നൽകുന്നത്. സമയം അനശ്വരമല്ല; അത് ദൈവം സൃഷ്ടിച്ചിട്ടുള്ള താത്കാലിക ഘടകമാണെന്ന് സാരം.
ദൈവിക നിയന്ത്രണത്തിലുള്ള സമയമാണ് (Divinely Controlled Time) ഇസ്ലാമിക ദാർശനികതയിൽ, സമയം. ഒരാൾക്ക് ഏകദേശം 24 മണിക്കൂർ എന്ന നിലയിൽ തോന്നുന്ന സമയം, ദൈവികതയിൽ അനന്തമോ വളരെ ചുരുങ്ങിയതോ ആയിരിക്കാം. ഉദാഹരണത്തിന്, ഖുർആനിൽ പറയുന്നതുപോലെ, “ഒരു ദിവസം അല്ലാഹുവിന് ആയിരം വർഷങ്ങളാകാം” (സൂറത്തുൽ ഹജ്ജ് 22:47). ഇത് ദൈവികതയുടെയും മനുഷ്യാനുഭവത്തിന്റെയും സമയം തമ്മിലുള്ള വ്യത്യാസം സൂചിപ്പിക്കുന്നു.
പ്രശസ്ത ഇസ്ലാമിക ദാർശനികൻ ഇമാം ഗസാലി സമയം മനസ്സിന്റെ അവബോധത്താൽ അനുഭവപ്പെടുന്ന ഒരു ഘടകമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഗസാലി തന്റെ കൃതികളിൽ പറയുന്നത്, നമ്മൾ അനുഭവിക്കുന്ന സമയം യഥാർത്ഥ രൂപമല്ല എന്നതാണ്. ആത്മാവ് അല്ലാഹുവുമായി ബന്ധപ്പെടുമ്പോൾ, ആ ബന്ധത്തിന്റെ ഗാഢതയിൽ സമയം ഇല്ലാതാവും. ആത്മീയമായ നിർവൃതിയിൽ സമയം അതിന്റെ അർത്ഥം കൈവിടുമെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റൊരു വീക്ഷണം ഇസ്ലാമിക വിശ്വാസത്തിലെ അന്ത്യകാല വിശ്വാസങ്ങൾ (Akhirah/Eschatology) സമയത്തെ ദർശനപരമായ രീതിയിൽ കാണുന്നു എന്ന അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ്. ഇതിൽ, ഭൂമിയിലെ ജീവിതം ഏതാനും ദിവസങ്ങൾ മാത്രമുള്ളതായി ഗണിക്കുന്നു, എന്നാൽ ആ ദിവസങ്ങൾ നമ്മുടെ പ്രവൃത്തികളുടെ ധാർമികത കൊണ്ട് അനന്തതയിലേക്ക് പോകുന്നു. അതിനാൽ തന്നെ, ഓരോ നിമിഷവും ദൈവിക ഉത്തരവാദിത്വമുള്ളതാണ്. ഇത്തരം ചിന്തകളിലൂടെ സമയം ഒരു ദൈവിക പരീക്ഷണത്തിന്റെ ഘടകമായിട്ടാണ് ഇസ്ലാം പറയുന്നത്.
ഐൻസ്റ്റൈൻ അവതരിപ്പിച്ച സാധ്യതാസിദ്ധാന്തം (Theory of Probability) സമയത്തെയും അന്തരീക്ഷത്തെയും കുറിച്ചുള്ള ധാരണയെ പൂർണമായും മാറ്റിയതായി ഇഖ്ബാൽ അംഗീകരിക്കുന്നുണ്ട്. ന്യൂട്ടോണിയൻ ശാസ്ത്രത്തിൽ നിന്ന് മാറി, സമയം, കാലം എന്നിവ ഏകീകരിച്ചൊരു രേഖാത്മക ഘടകമായിട്ടാണ് ഐൻസ്റ്റീൻ കണക്കാക്കിയത്. ഇഖ്ബാൽ ഇതിന്റെ ശാസ്ത്രീയ പ്രാധാന്യം സമ്മതിച്ചെങ്കിലും, അദ്ദേഹം ആശങ്കപ്പെട്ടത് ഇതിന്റെ ആത്മീയതയില്ലായ്മയും തത്വചിന്താപരമായ അന്ധതയിലുമാണ്.
സമയത്തെ ഗണിതരൂപകൽപ്പിതമായ ഒരു അളവായും, ശൂന്യമായൊരു അക്ഷരരൂപം പോലെയുമാണ് ഐൻസ്റ്റൈൻ കാണുന്നതെന്ന വിമർശനതോടെയാണ് ഇഖ്ബാൽ ഈ വിഷയത്തിൽ തന്റെ നിലപാട് തുടങ്ങുന്നത്. അദ്ദേഹത്തിന് സമയം അതിജീവ്യവും ആന്തരികവും സജീവവുമായ അനുഭവമാണെങ്കിലും വ്യക്തിയുടെ ആത്മീയ വളർച്ചയ്ക്കുള്ള പാതയായിട്ടാണ് ഇഖ്ബാൽ പരിചയപ്പെടുത്തുന്നത്. "The Reconstruction of Religious Thought in Islam" എന്ന കൃതിയിൽ ഇഖ്ബാൽ ഇങ്ങനെ പറയുന്നു: “ഐൻസ്റ്റീന്റെ സമയം നമ്മുടേതായ അനുഭവത്തിന്റേത് അല്ല".
ഇഖ്ബാൽ ജീവിച്ച സമയത്തെ, ദൈവവുമായി ബന്ധപ്പെടുന്നതിനുള്ള അവസരത്തെ നിരാകരിക്കുന്നുണ്ടെന്ന, ആധികാരികമായ ആശങ്കയാണ് ഇഖ്ബാലിനുള്ളത്. ഐൻസ്റ്റീന്റെ കാലത്തെ വളഞ്ഞതും പ്രസരിപ്പിക്കുന്നതുമായ ശാസ്ത്രീയ മീഡിയമായി നിരീക്ഷിക്കുമ്പോൾ, ഇഖ്ബാൽ അതിനെ ദൈവിക ഉദ്ദേശത്താൽ നിറഞ്ഞ, ആത്മീയമായി ജീവിക്കുന്ന ഒരു സ്ഥലമായി ഗണിക്കുന്നു. കാലം വെറും ഗണിതമല്ല, അത് ആത്മാവിന്റെ യാത്രയ്ക്കുള്ള പാതയാണ് എന്നാണ് ഇഖ്ബാലിന്റെ വിശ്വാസം.
ഇഖ്ബാൽ ഐൻസ്റ്റീന്റെ സാധ്യതാസിദ്ധാന്തത്തെ, പ്രത്യേകിച്ചും സമയത്തെ നാലാമത്തെ അളവായി (space-time dimension) പരിഗണിക്കുന്ന ആശയത്തെ, ശാസ്ത്രീയ നിലയിലോ തത്വചിന്താപരമായ ഒരു വിമർശനമായിട്ടോ ആണ് അവതരിപ്പിച്ചത്. കാരണം ഇഖ്ബാൽ സമയം എന്നതിനെ ശാസ്ത്രം നിർദ്ദേശിക്കുന്ന വിധത്തിൽ, കാലത്തിലെ ഒരു സ്ഥിരമായ അളവായി കാണുന്നതിന് പകരം, അതിനെ ഒരു ജീവിതാനുഭവം നിറഞ്ഞ സജീവമായ പ്രവാഹമായി (dynamic flow) കാണുകയും, അതിലൂടെ മനുഷ്യന്റെ ആത്മീയ വളർച്ചക്കും സൃഷ്ടിയുടെയും സ്വാതന്ത്ര്യത്തിന്റെയും സാധ്യതകൾക്കുമുള്ള വാതിലുകൾ തുറക്കുകയും ചെയ്യുന്ന ഒന്നായിട്ടാണ് കാണുന്നത്.
ഐൻസ്റ്റീൻ തന്റെ സിദ്ധാന്തത്തിലൂടെ സമയവും കാലവും ചേർന്ന (space and time combined) ഒരു നാല്-അളവുള്ള ഭാഗം രൂപീകരിക്കുമ്പോൾ, അതിന്റെ ക്രമം പ്രകാരം ഭൂതകാലം, വർത്തമാനകാലം, ഭാവികാലം എല്ലാം ഒരേ നിലയിൽ നിലവിലുണ്ടാകുന്ന (co-existing components) ഘടകങ്ങളാകുന്നു, അതുവഴി സമയം ഒരു സ്ഥിരമായ ഘടകമായി (a fixed entity) മാറുകയും, അതു വഴി മനുഷ്യന് പുതിയൊരു കാര്യം സൃഷ്ടിക്കാനുള്ള സർകാത്മഗത (possibility for change or novelty) വരെ നഷ്ട്ടപ്പെടുകയും ചെയ്യുന്നു എന്ന് പറയുന്നു.
ഇതിൽ നിന്ന് വ്യത്യസ്തമായി, ഇഖ്ബാൽ സമയത്തെ സർഗാത്മകതയുടെ ഇടമാകുന്ന (time as creative flow), പുതിയൊരു ജീവിത സാധ്യതയ്ക്കുള്ള continually unfolding reality എന്ന നിലക്കുള്ള ഒന്നായി കാണുന്നു. കാരണം അദ്ദേഹത്തിന്റെ ദാർശനികതയുടെ ആധാരമായ “ഖുദി” എന്ന ആത്മസങ്കല്പം മനുഷ്യനെ ഒരു സ്വതന്ത്രസങ്കല്പമുള്ള, ഉത്തരവാദിത്വമുള്ള, ദൈവത്തിനോടൊപ്പം സൃഷ്ടിയിലേർപ്പെടുന്ന ഒരു പരിശുദ്ധ ജീവിയായിട്ടാണ് (sacred creature) നിർവചിക്കുന്നത്, അതിനാൽ തന്നെ, സമയം എന്നത് ഒരു ഭൗതിക അളവല്ല (material dimension), മറിച്ച് മനുഷ്യജീവിതത്തിന്റെ ആത്മീയ ഉന്നതിക്കുള്ള കാലമാണ് എന്നതാണ് ഇഖ്ബാലിന്റെ നിലപാട്.
ഈ പശ്ചാത്തലത്തിൽ, ഐൻസ്റ്റീന്റെ ദർശനത്തിൽ സമയം സ്ഥിരവുമാകുകയും (pre-determined), അതിൽ മാറ്റത്തിന്റെയോ നവത്വത്തിന്റെയോ സാധ്യത ഇല്ലാതാവുകയും ചെയ്യുന്നുവെങ്കിൽ, അതെല്ലാം മനുഷ്യ സൃഷ്ടിശേഷിയെയും മൗലികമായ സ്വാതന്ത്ര്യത്തെയും (human freedom) തള്ളിക്കളയുന്ന ഒരു നിലപാടായിരിക്കുമെന്ന് ഇഖ്ബാൽ അഭിപ്രായപ്പെടുന്നു. അതിനാൽ തന്നെ ഐൻസ്റ്റൈൻ ശാസ്ത്രീയമായി ആധുനികതയെ പ്രതിരോധിച്ചെങ്കിലും, സമയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ deterministic ദർശനം മനുഷ്യന്റെ ആത്മീയ സത്യങ്ങളെയും ദൈവവുമായുള്ള ബന്ധത്തിന്റെ കാഴ്ചപ്പാടുകളെയും നിർവീര്യമാക്കുന്നുവെന്നാണ് (meaningless) ഇഖ്ബാൽ വിശ്വസിച്ചത്.
ഇങ്ങനെ നോക്കുമ്പോൾ, ഐൻസ്റ്റീൻ പറയുന്ന 'കാലത്തെ' ഒരു ശാസ്ത്രീയ ഘടകമായി കണക്കാക്കുമ്പോഴും, ഇഖ്ബാൽ അതിനെ ജീവിതവുമായുള്ള സമ്പൂർണ്ണ ആത്മീയ അനുഭവമായി, പരിവർത്തനത്തിന്റെയും ദൈവീയമായ കൂടിച്ചേരലിന്റെയും സാധ്യതയുള്ള ഗതിയായി പരിഗണിക്കുന്നത്, തത്വചിന്തയുടെ ലോകത്തിൽ നിന്നും സ്പിരിച്വൽ ഫിലോസഫിയിലേക്കുള്ള ഒരു പാരഡൈം ഷിഫ്റ്റ് തന്നെയാണെന്ന് പറയാതെ വയ്യ.
Reference:-
1-how to think about relativity https://www.quantamagazine.org/how-to-think-about-relativitys-concept-of-space-time-20221114/
2-EINSTEIN, IQBAL, AND THE CONCEPT OF TIME IN ISLAM
https://themuslimvibe.com/faith-islam/science/einstein-iqbal-and-the-concept-of-time-in-islam
3-TIME – The essence of eternity
https://www.allamaiqbal.com/ias/timetheessenceofeternity.html
4-IQBAL’S ANALYSIS OF VARIOUS TIME-CONCEPTS AND HIS OWN VIEW OF TIMhtmy Riffat Hassan
https://www.allamaiqbal.com/publications/journals/review/apr84/2.htm
5-TIME AND SPACE - MUHAMMAD ALLAMA IQBAL
https://www.kubepublishing.com/blogs/news/time-and-space-muhammad-iqbal
6-The Days of God”- Muhammad Iqbal’s Conception of Time and History
About author:
അല്വര്ദ, ഇന്ദിരാ ഗാന്ധി ഓപണ് യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലെ ഡിഗ്രി വിദ്യാര്ത്ഥിനിയാണ് ലേഖിക.



Leave A Comment