ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍.വായനക്കാര്‍ക്ക് ഇസ്‌ലാം ഓണ്‍ വെബിന്റെ ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു. യു.എ.ഇ, സഊദിഅറേബ്യ,ഖത്തര്‍,ബഹ്‌റൈന്‍, കുവൈത്ത് എന്നീ അഞ്ച് ജി.സി.സി രാജ്യങ്ങളില്‍ ഇന്നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനില്‍ നാളെയാണ് ബലിപെരുന്നാള്‍.
ഇന്ന് രാവിലെ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ച ശേഷം ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ അഭ്യുദയകാംക്ഷികളെ കാണുകയും ഈദാംശംസകള്‍ കൈമാറുകയും ചെയ്യും. വിപുലമായ പെരുന്നാള്‍ ആഘോഷങ്ങളാണ് മുഴുവന്‍ ജി.സി.സി രാജ്യങ്ങളും നടക്കാറുള്ളത്. ഫലസ്ഥീനികളോടുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് ഇപ്രാവശ്യത്തെ പെരുന്നാള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter