ഇറാനില്‍ ഇനി സൈനിക നടപടിയില്ല; ഡൊണാള്‍ഡ് ട്രംപ്
ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധം ഫലത്തില്‍ അവസാനിച്ചെന്നും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സൈനിക നടപടികള്‍ ആവശ്യമില്ലെന്നും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ സാഹചര്യം മാറിയാല്‍ വീണ്ടും ആക്രമണം നടത്താന്‍ അമേരിക്ക സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനിയുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രേയലിനും ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍ക്കും ഇറാനില്‍ നിന്നുള്ള ഭീഷണിയെ നേരിടാന്‍ ആവശ്യമായ സുരക്ഷയുണ്ടെന്നും അതില്‍ ഇപ്പോള്‍ സൈനിക നടപടി ശക്തമാക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് പിന്നീട് അദ്ദേഹം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്തില്‍ കുറിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ വിവിധ തലങ്ങളില്‍ മധ്യസ്ഥ ചര്‍ച്ച പുരോഗമിക്കുന്നതിടെയാണ് ട്രംപിന്റെ പ്രസ്താവന. നിലവില്‍ കൂടുതല്‍ സൈനിക നടപടി അനിവാര്യമാണെന്ന് തോന്നുന്നില്ല, എന്നാല്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ അമേരിക്കന്‍ സൈന്യം പൂര്‍ണ സജ്ജമാണ്. സംഘര്‍ഷം അവസാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നും അധികം വൈകാതെ യുദ്ധം അവസാനിക്കുമെന്നുമാണ് കരുതുന്നതെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം,കഴിഞ്ഞ ഒമ്പത് മാസത്തോളമായി തുടരുന്ന യുദ്ധത്തിനിടെ ഇറാനുമായി സമാധാന കരാര്‍ ഉണ്ടാകുമെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതുവര െഅന്തിമകരാരിലെത്താന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചതും ആശങ്ക ഉയര്‍തത്തിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment