അറബ് രാഷ്ട്രങ്ങളെ ഒരുമിപ്പിക്കുന്നതില്‍ സുഡാന്റെ പങ്ക് പ്രശംസിച്ച് ഹമാസ്

 

അറബ് രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സുഡാന്‍ പ്രസിഡണ്ട് ഉമര്‍ അല്‍ ബഷീറിന് നന്ദി പറഞ്ഞ് ഹമാസ്. റമദാനില്‍ പ്രതിസന്ധി മറികടക്കാന്‍ പരിശ്രമങ്ങള്‍ തുടരുന്ന സുഡാന് പ്രശംസയുമായി ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയാണ് മുന്നോട്ട് വന്നത്.
ഫലസ്ഥീന്‍ വിഷയത്തില്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് മുമ്പത്തെ പോലെ താത്പര്യമില്ലെന്നും അത് കാര്യഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ബഷീറിനോട് വ്യക്തമാക്കി.
ആഭ്യന്തര തര്‍ക്കങ്ങളില്‍നിന്ന് അറബ് രാഷ്ട്രങ്ങള്‍ മുക്തി നേടി ഒന്നിക്കണമെന്നും ഫലസ്ഥീന്‍, ബയ്തുല്‍ മുഖദ്ദസ് വിഷയത്തില്‍ ഇടപെടണമെന്നും
ഫലസ്ഥീന്‍ ഇസ്‌ലാമിക് റസിറ്റസ്ന്‍സ് മൂവ്‌മെന്റ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതാവ് ഹനിയ ബഷീറിനോട് ആവശ്യപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter