വഖഫ് നിയമഭേദഗതി ബില്‍ ഇന്ന് ലോകസഭയില്‍ 

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക സഭയില്‍ അവതരിപ്പിക്കും. ഉച്ചക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക.പ്രതിപക്ഷത്തിന്റെയും വിവിധ സംഘടനകളുടെയും വഖഫ്  ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം  നടന്നുവരുന്നതിനിടെയാണ് ബില്‍ ഇന്ന് ലോക സഭയില്‍ അവതരിപ്പിക്കുന്നത്. സംയുക്ത പാര്‍ലിമെന്ററി സിമിതയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തിയ ബില്ലാണ് അവതരിപ്പിക്കുക. ബില്ലില്‍ എട്ടു മണിക്കൂര്‍ ചര്‍ച്ച നടക്കും. ആവശ്യമെങ്കില്‍ സമയം നീട്ടാന്‍ സ്പീക്കര്‍ക്ക് സാധിക്കും. ലോകസഭയില്‍ ചോദ്യോത്തര വേളക്ക് ശേഷമായിരിക്കും ബില്‍ അവതരിപ്പിക്കുക. ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ ഇന്‍ഡ്യാ സഖ്യം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബില്‍ ലോകസഭയില്‍ ആദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് സംയുക്ത പാര്‍ലിമെന്ററി സമതിക്ക് വിട്ടു. ഈ ബില്ലാണ് ഇന്ന് വീണ്ടും അവതരിപ്പിക്കുന്നത്. ബില്‍ പാസാക്കാന്‍ ആവശ്യമെങ്കില്‍ സമ്മേളന കാലാവധി നീട്ടുമെന്ന് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter