വിഷയം: ബദറിലെ മലക്കുകള്‍
ബദർ യുദ്ധത്തിൽ മുസ്ലിങ്ങളെ സഹായിക്കാൻ മലക്കുകൾ വന്നത് ഏത് രൂപത്തിൽ ആയിരുന്നു?
ചോദ്യകർത്താവ്
Riswana
Oct 10, 2021
CODE :Abo10598
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ബദ്റ് യുദ്ധത്തില്‍ തിരുനബി(സ്വ)ക്കും സ്വഹാബത്തിനും സഹായമായി അല്ലാഹു മലക്കുകളെ അയച്ചുവെന്നതും അവരും യുദ്ധത്തില്‍ പങ്കുചേര്‍ന്നുവെന്നതും വിശുദ്ധഖുര്‍ആന്‍ കൊണ്ട്തന്നെ സ്ഥിരപ്പെട്ടതാണ്. യുദ്ധത്തിനിടയില്‍ ശത്രുപക്ഷെത്തെ തുരത്തുന്ന അപരിചിതരെയും പരിചരിതരുടെ രൂപത്തില്‍ മറ്റു പലരെയും സ്വഹാബത്ത് കണ്ടതായി ഹദീസുകളുണ്ട്. ആളെ കാണാതെ ശത്രുക്കളെ വെട്ടിവീഴ്ത്തുന്നത് മാത്രം കണ്ടതായും ഹദീസുകളുണ്ട്.
“നിങ്ങള്‍ ബലഹീനരായിരിക്കെ ബദ്‌റിലും അല്ലാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്തു. അതിനാല്‍ കൃതജ്ഞരായിരിക്കാനായി അവനെ സൂക്ഷിക്കുക. മൂവായിരം മലക്കുകളെയിറക്കി നാഥന്‍ സഹായിക്കുകയെന്നത് നിങ്ങള്‍ക്കു മതിയാവില്ലേ എന്നു വിശ്വാസികളോട് അങ്ങു ചോദിച്ച സന്ദര്‍ഭം സ്മര്‍ത്തവ്യമത്രേ. അല്ലാഹു അരുളി: അതെ, നിങ്ങള്‍ ക്ഷമയും സൂക്ഷ്മതയും പാലിക്കുകയും ശത്രുക്കള്‍ തല്‍ക്ഷണം വന്നെത്തുകയുമാണെങ്കില്‍ വ്യതിരിക്തലക്ഷണമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നാഥന്‍ നിങ്ങള്‍ക്കു പിന്‍ബലമേകുന്നതാണ്”(ആലു ഇംറാന്‍: 123-125).
ബദ്റിലെ മലക്കുകളുടെ സാന്നിധ്യത്തെ കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായന തുടരുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.