വിഷയം: മലയാളം
സ്വലാത്തുൽ അവ്വാബീൻ എന്ന സുന്നത്ത് നിസ്കാരം സമയത്താണ് നിർവഹിക്കേണ്ടത്
ചോദ്യകർത്താവ്
Sammas
Dec 11, 2022
CODE :Abo11825
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇശാ മഗ്‌രിബ് നിസ്കാരങ്ങള്‍ക്കിടയില്‍ നിര്‍വ്വഹിക്കപ്പെടുന്ന സുന്നത്ത് നിസ്കാരമാണ് അവ്വാബീന്‍ നിസ്കാരം. ഇരുപത് റക്അതുകളാണ് ഈ നിസ്കാരം. രണ്ടു രക്അത്തുകളായിട്ടാണ് ഇതു നിര്‍വ്വഹിക്കേണ്ടത്. ആറു റക്അത്തുകളാണെന്നും നാലു റക്അത്തുകളാണെന്നും റിപോര്‍ട്ടുകളുണ്ട്. ഏറ്റവും ചുരുങ്ങിയ രണ്ടു റക്അത്തുകളെങ്കിലും നിസ്കരിക്കണം ഇതിന്റെ സുന്നത്ത് കരസ്ഥമാക്കാന്‍. സ്വലാതുല്‍ അവ്വാബീന്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ളുഹാ നിസ്കാരം തന്നെയാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.