ഹജ് ചെയുന്നതിന് മുമ്പേ മറ്റു ഇസ്ലാമിക പുണ്യ സ്ഥലങ്ങളില്‍ പോകുന്നത് കൊണ്ട് വിരോധം ഉണ്ടോ?
ചോദ്യകർത്താവ്
ശറഫുദ്ദീന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഹജ്ജ് ചെയ്യുന്നതിനു മുമ്പ് ഇസ്ലാമിക ചരിത്ര സ്ഥലങ്ങള്‍, പുണ്യ സ്ഥലങ്ങള്‍, മസാറുകള്‍ എന്നിവ സന്ദര്‍ശിക്കുന്നതില്‍ ഒരു വിരോധവുമില്ല. എന്നാല്‍ ഹജ്ജ് നിര്‍ബന്ധമാകാനുള്ള നിബന്ധനകള്‍ ഒത്തു വന്നാല്‍ അവനു ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്. ഇത്തരം സുന്നതോ ഹലാലോ മറ്റോ ആയ പ്രവൃത്തികളിലൂടെ അതിനുള്ള സാമ്പത്തികം നഷ്ടമുണ്ടായാലും അത് നിര്‍ബന്ധമായി അവശേഷിക്കും. ഇത്തരം യാത്രകള്‍ കാരണമായി നിര്‍ബന്ധമായ ഹജ്ജ് വീട്ടാന്‍ സാധിക്കില്ലെന്നുണ്ടെങ്കില്‍ പിന്നെ ഹജ്ജിനു തന്നെ പ്രാമുഖ്യം നല്‍കണം. ഹജ്ജ് നിര്‍ബന്ധമാകാത്തപ്പോഴും നിര്‍ബന്ധമായ ഹജ്ജ് സാവകാശത്തില്‍ വീട്ടുന്നതിനു തടസ്സമാവത്തപ്പോഴും സിയാറതുകളും ടൂറുകളും നടത്തുന്നതില്‍ യാതൊരു വിരോധവുമില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.