ഞാന്‍ ഉംറ നിര്‍വഹിക്കാന്‍ വേണ്ടി പോകുകയാണ്. ദുബൈയില്‍നിന്നും ജിദ്ദ വഴിയാണ് പോകുന്നത്. ഒരു ദിവസം ജിദ്ദയില്‍ താമസിച്ച് പിറ്റേ ദിവസം രാവിലെയാണ് മക്കയിലേക്ക് പോകുന്നത്. ഇങ്ങനെ പോകുമ്പോള്‍ ഞാന്‍ ഇഹ്റാം ചെയ്യേണ്ട സ്ഥലം ഏതാണ്?

ചോദ്യകർത്താവ്

മുഹമ്മദ് ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ  തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അല്ലാഹുവിന്‍റെ അനുഗ്രഹവും രക്ഷയും അന്ത്യപ്രവാചകരിലും അവിടത്തെ കുടുംബാനുചരരിലും വര്‍ഷിക്കുമാറാകട്ടെ. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് മക്കയിലേക്ക് പോകുന്നവര്‍, പ്രസ്തുത കര്‍മ്മത്തിനായി ഇഹ്റാം ചെയ്യാതെ മീഖാത് വിട്ട് കടക്കരുതെന്നതാണ് നിയമം. യു.എ.ഇയില്‍നിന്ന് റോഡ് മാര്‍ഗ്ഗം മക്കയിലേക്ക് പോവുമ്പോള്‍ മദീന വഴിയാണ് പോകുന്നതെങ്കില്‍ ആ ഭാഗത്തെ മീഖാത് ആയ ഖര്‍നുല്‍മനാസില്‍ എന്ന സ്ഥലത്ത് വെച്ചോ അതിന് മുമ്പോ ആയി ഇഹ്റാം ചെയ്യേണ്ടതാണ്. വിമാനം വഴി ജിദ്ദയിലെത്തി മക്കയിലേക്ക് പോകാനാണ് പദ്ധതിയെങ്കില്‍ ഖര്‍നുല്‍ മനാസില്‍ എന്ന മീഖാതിന് മുകളിലൂടെയാണ് സാധാരണ പോകാറുള്ളത്. അതിന് നേരെ മുകളിലൂടെ വിട്ട് കടക്കുന്നതിന് മുമ്പായി ഇഹ്റാം ചെയ്യേണ്ടത്. സാധാരണ ഗതിയില്‍ വിമാനത്തില്‍ ആ സ്ഥലം എത്തുമ്പോള്‍ അറിയിപ്പ് ഉണ്ടാകാറുണ്ട്. മഖ്ബൂലും മബ്റൂറുമായ ഉംറയും സിയാറതും ചെയ്യാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter