ഹജ്ജില്‍ തവാഫ് ചെയ്യുന്നതിന് വേണ്ടി ഇപ്പോള്‍ മസ്ജിദുല്‍ ഹറാം പൊളിച്ചു മത്വാഫിന്റെ വീതി കൂട്ടുന്നുണ്ടല്ലോ? ഭാവിയില്‍ പുതുതായി കൂട്ടിചേര്ക്കുന്ന ഭാഗത്ത് കൂടി ത്വവാഫ് ചെയ്‌താല്‍ ശരിയാവുമോ? അത് പോലെ തിരക്ക് കുറയ്ക്കാനായി 1 ഉം 2 ഉം നിലയില്‍ ചെയ്യാന്‍ താല്കാലികമായി പണിതിട്ടുള്ള ഇടത്ത് കൂടി ത്വവാഫ് ചെയ്‌താല്‍ ശരിയാകുമോ?
ചോദ്യകർത്താവ്
അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കഅ്ബയെ ചില പ്രത്യേക നിബന്ധനകളോടെ വലയം വെക്കുന്നതിനാണ് ഥവാഫ് എന്നു പറയുന്നത്. അത് പൂര്‍ണ്ണമായും കഅ്ബക്കു പുറത്തും എന്നാല്‍ മസ്ജിദുല്‍ ഹറാമിനു അകത്തുമായിരിക്കണം. മസ്ജിദുല്‍ ഹറാം വിപുലീകരിക്കുന്നതോടെ ഥവാഫ് ചെയ്യാവുന്ന സ്ഥലവും വിപുലീകൃതമാവും. മസ്ജിദിന്‍റെ തട്ടിലൂടെയോ മേല്‍കൂരയിലൂടെയോ ഥവാഫ് ചെയ്താലും സ്വീകാര്യമാവും. തിരക്കില്ലെങ്കില്‍ കഅ്ബക്കു ഏറ്റവും അടുത്താവലാണ് സുന്നത്ത്. മഥാഫിന്‍റെ പുറത്ത് മസ്ജിദിനകത്തു തന്നെയായി ഥവാഫു ചെയ്യുന്നത് കറാഹത് ആകുന്നു. അതു പോലെ കഅ്ബയുടെയും ഥവാഫ് ചെയ്യുന്നവന്‍റെയും ഇടയില്‍ മറയുണ്ടാവന്നതും കറാഹത്താണ്.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.