ഉംറ ഉദ്ദേശിച്ചു പുറപ്പെടുന്ന ഒരാള്‍ ഒരു പ്രാവശ്യം ഇഹ്റാമിന്റെ പരിധിയിലൂടെ കടന്നു, പരിധിക്കു പുറത്തു പോയ ശേഷം വീണ്ടും തിരിച്ചു വന്നു ഇഹ്റാം ചെയ്തു ഉംറ ചെയ്‌താല്‍, ആദ്യം ഇഹ്റാം ചെയ്യാതെ ഇഹ്റാമിന്റെ പരിധിക്കുള്ളില്‍ കയറി ഇറങ്ങിയത് പ്രശ്നമാകുമോ? ദമാമില്‍ നിന്നു ഉംറക്കു വിമാന മാര്‍ഗ്ഗം പോകുമ്പോള്‍ നേരെ മദീനയില്‍ വന്നു അവിടെ നിന്നു ഇഹാറാം ചെയ്താല്‍ മതിയാകുമോ
ചോദ്യകർത്താവ്
അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഉംറ ഉദ്ദേശിച്ചു പുറപ്പെട്ടവന്‍ അവരുടെ മീഖാതിലൂടെ കടന്നു പോകുമ്പോഴോ, മീഖാതിനു നേരെയാകുമ്പോഴോ ഇഹാറാം ചെയ്തവനാവല്‍ വാജിബാണ്. അങ്ങനെ ചെയ്യാതെ പോയാല്‍ അങ്ങോട്ടു തന്നെ തിരികെ വന്നു ഇഹ്റാം ചെയ്യണം. അല്ലാത്ത പക്ഷം ഒരു ആടിനെ ഹറമില്‍ അറുത്തു വിതരണം ചെയ്യണം.
ദമാമില്‍ നിന്നു ഉംറ ചെയ്യുന്നവരുടെ മീഖാത് അസ്സൈലുല്‍ കബീര്‍ (ഖര്‍നുല്‍ മനാസില്‍) ആകുന്നു. അതിനു നേരെ വിമാനമെത്തുമ്പോള്‍ ഇഹ്റാം ചെയ്യണം. പക്ഷേ, വിമാനത്തില്‍ ഇത്ര കൃത്യമായി അതു പാലിക്കല്‍ വിഷമകരമായതിനാല്‍ ദമാമില്‍ നിന്നു (വിമാനത്താവളത്തില്‍ നിന്നോ വീട്ടില് നിന്നോ മറ്റോ) തന്നെ ഇഹ്റാം ചെയ്തു വിമാനത്തില്‍ കയറുകയാണ് സൌകര്യപ്രദം. മദീനക്കാരുടെ മീഖാത് ദുല്‍ഹലൈഫയാണല്ലോ.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.