നാട്ടില്‍ നിന്ന് വിസിറ്റ് വിസക്ക് വരുന്നവര്‍ ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ജിദ്ദയില്‍ നിന്ന് ഇഹ്റാം ചെയ്തു ഉമ്രക്കു പോയാല്‍ ശരിയാകില്ലേ അതോ അങ്ങിനെ ചെയ്താല്‍ അറവു നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

യൂസുഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഉംറ ഉദ്ദേശിച്ചു പുറപ്പെട്ടവന്‍ അവരുടെ മീഖാതിലൂടെ കടന്നു പോകുമ്പോഴോ, മീഖാതിനു നേരെയാകുമ്പോഴോ ഇഹ്റാം ചെയ്തവനാവല്‍ വാജിബാണ്.  അങ്ങനെ ചെയ്യാതെ പോയാല്‍ അങ്ങോട്ടു തന്നെ തിരികെ വന്നു ഇഹ്റാം ചെയ്യണം. അല്ലാത്ത പക്ഷം ഒരു ആടിനെ ഹറമില്‍ അറുത്തു വിതരണം ചെയ്യണം.

ഉംറ ഉദ്ദേശിച്ച് കൊണ്ടാണ് ജിദ്ദയിലേക്ക് പോകുന്നതെങ്കില്‍ മീഖാതില്‍ നിന്ന് ഇഹ്റാം ചെയ്യല്‍ വാജിബാണ്. ഉംറ ലക്ഷ്യമില്ലാതെ ജിദ്ദയില്‍ വരുകയും ശേഷം ഉംറ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്താല്‍ ജിദ്ദയിലെ അവന്റെ താമസസ്ഥലത്തു വെച്ചാണ് ഇഹ്റാം ചെയ്യേണ്ടത്. കാരണം ജിദ്ദ എന്ന സ്ഥലം മക്കയുടേയും മീഖാതിന്റെയും ഇടയിലായതിനാല്‍ എവിടെയാണോ അവന്‍ താമസിക്കുന്നത് അവിടെയാണ് അവരുടെ മീഖാത്.

ചുരുക്കത്തില്‍ നാട്ടില്‍ നിന്ന് ഉംറ ഉദ്ദേശിച്ച് കൊണ്ട് വരുന്നവര്‍ മീഖാതില്‍ നിന്ന് തന്നെ ഇഹ്റാം ചെയ്യേണ്ടതാണ്. ഉംറക്ക് മുമ്പ് രണ്ട് ദിവസം ജിദ്ദയില്‍ താമസിച്ചാലും.മീഖാതില്‍ നിന്ന് ഇഹ്റാം ചെയ്തില്ലെങ്കില്‍ ഫിദ്‍യ നിര്‍ബന്ധമാണ്. നാട്ടില്‍ നിന്ന് വരുമ്പോള്‍ ആദ്യം ജിദ്ദയില്‍ (സന്ദര്‍ശനത്തിനോ കച്ചവടത്തിനോ മറ്റോ) നില്‍കണം. ശേഷം ഉംറ ചെയ്യണം എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ ജിദ്ദയില്‍ നിന്ന് തന്നെയാണ് ഇഹ്റാം ചെയ്യേണ്ടത്.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter